ഫേസ്ബുക്ക് കൂട്ടായ്മയിൽ വൈൻ വിൽപന; ഒരാൾ അറസ്റ്റിൽ
Last Updated:
തിരുവനന്തപുരം: ഫേസ്ബുക് കൂട്ടായ്മയിലൂടെ വൈന്‍ വിറ്റയാള്‍ അറസ്റ്റില്‍. മ്യൂസിയം ലെനിന്‍ നഗര്‍ വിശാഖം ഹൗസില്‍ മൈക്കിള്‍ ഗില്‍ഫ്രഡ്(56) ആണ് അറസ്റ്റിലായത്. ഇയാളുട വീട്ടില്‍ നിന്നും 106 കുപ്പി വൈനും എക്‌സൈസ് സംഘം പിടിച്ചെടുത്തു.
'അനന്തപുരിയിലെ രുചിക്കൂട്ടായ്മ' എന്ന ഫേസ്ബുക് ഗ്രൂപ്പിലൂടെയായിരുന്നു വൈന്‍ വില്‍പന. മൈക്കിളിന്റെ മകള്‍ ലിന്‍ഡയാണ് വൈന്‍ വിറ്റിരുന്നത്. മൈക്കിളാണ് വൈന്‍ തയാറാക്കിയിരുന്നതെന്ന് എക്‌സൈസ് സി.ഐ ടി.അനികുമാര്‍ അറിയിച്ചു. 650 മില്ലിലീറ്ററിന് 650 രൂപയാണു വില.
മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുനെന്ന് ആരോപണമുയര്‍ന്ന ജി.എന്‍.പി.സി ഗ്രൂപ്പിന്റെ മോഡറേറ്ററാണ് ലിന്‍ഡ.
Location :
First Published :
November 27, 2018 10:46 PM IST