ഒരു മാസം മുമ്പ് കാണാതായ യോഗ അധ്യാപികയെ കൊന്ന് കുഴിച്ചു മൂടി; സൂചന ലഭിച്ചത് അഭിഭാഷകന്റെ ആത്മഹത്യാ കുറിപ്പിൽ നിന്ന്
- Published by:Naseeba TC
- news18-malayalam
Last Updated:
ആത്മഹത്യാ കുറിപ്പിൽ ഒരു മാസം മുമ്പ് മധുരയിൽ നിന്ന് കാണാതായ യുവതിയെ കുറിച്ച് പറയുന്നുണ്ട്.
മധുരൈ: അഭിഭാഷകന്റെ ആത്മഹ്യയിലൂടെ ചുരുളഴിഞ്ഞത് ഒരു മാസമായി കാണാതായ യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹത. മധുരൈ സ്വദേശിയായ ഹരികൃഷ്ണൻ എന്ന യുവാവാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. പത്ത് വയസ്സുള്ള മകൾക്കൊപ്പമായിരുന്നു ഹരികൃഷ്ണൻ താമസിച്ചിരുന്നത്.
ചൊവ്വാഴ്ച്ച വീട്ടിലാണ് ഹരികൃഷ്ണനെ (40)ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് ആത്മഹത്യാ കുറിപ്പും ലഭിച്ചിരുന്നു. ആത്മഹത്യാ കുറിപ്പിൽ ഒരു മാസം മുമ്പ് മധുരയിൽ നിന്ന് കാണാതായ യുവതിയെ കുറിച്ച് പറയുന്നുണ്ട്.
വർഷങ്ങൾക്ക് മുമ്പാണ് ഹരികൃഷ്ണൻ വിവാഹമോചിതനാകുന്നത്. ഇതിന് ശേഷം മകൾക്കൊപ്പമായിരുന്നു ഇയാൾ താമസിച്ചിരുന്നത്. ഏപ്രിൽ രണ്ടിനാണ് മധുരൈ സ്വദേശിയായ യോഗ അധ്യാപിക ചിത്രദേവി(36)യെ കാണാതാകുന്നത്.
മകളെ കാണാനില്ലെന്ന് ഏപ്രിൽ 5 ന് ചിത്രദേവിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഒരു മാസമായിട്ടും ചിത്രദേവിയുടെ തിരോധാനത്തിൽ യാതൊരു തുമ്പും പൊലീസിന് ലഭിച്ചിരുന്നില്ല.
advertisement
You may also like:വിശ്വാസമോ അന്ധവിശ്വാസമോ? ഉത്തർപ്രദേശിൽ ഓക്സിജനു വേണ്ടി അരയാൽ വൃക്ഷം തേടി കോവിഡ് രോഗികൾ
ചിത്രദേവിയുടെ തിരോധാനത്തിൽ തിരുമംഗലം പൊലീസിൽ പിതാവ് പരാതി നൽകിയിരുന്നു. തുടർന്ന് സിഎം സെല്ലിലും പരാതി നൽകിയിരുന്നു. ചിത്രദേവിയും ഹരികൃഷ്ണനും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ സന്ദേശവും പിതാവ് പൊലീസിന് സമർപ്പിച്ചിരുന്നു.
You may also like:മൂന്ന് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്; വൈഗ വധക്കേസ് പ്രതി സനു മോഹനെ മുംബൈ പൊലീസ് കസ്റ്റഡിയിൽ വാങ്ങി
ഇതിൽ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഹരികൃഷ്ണൻ ആത്മഹത്യ ചെയ്യുന്നത്. വീട്ടിൽ നിന്നും കണ്ടെത്തിയ ആത്മഹത്യാ കുറിപ്പിൽ ചിത്രദേവിയെ താൻ കൊലപ്പെടുത്തിയതായി ഹരികൃഷ്ണൻ പറയുന്നു.
advertisement
ചിത്രദേവിയുമായി അടുപ്പമുണ്ടായിരുന്ന ഹരികൃഷ്ണൻ യുവതിയെ കൊന്ന് മൃതദേഹം തന്റെ വീട്ടിലെ കുളിമുറിയിൽ കുഴിച്ചിട്ടെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു. കൊലപാതകത്തെ തുടർന്നുള്ള മനോവിഷമം സഹിക്കാനാകാതെ ആത്മഹത്യ ചെയ്തു എന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്.
വിവാഹ മോചിതയായ ചിത്രദേവി വീട്ടുകാർക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് തിരുമംഗലം എസ്പി വിനോദിനി വ്യക്തമാക്കി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Location :
First Published :
May 05, 2021 1:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഒരു മാസം മുമ്പ് കാണാതായ യോഗ അധ്യാപികയെ കൊന്ന് കുഴിച്ചു മൂടി; സൂചന ലഭിച്ചത് അഭിഭാഷകന്റെ ആത്മഹത്യാ കുറിപ്പിൽ നിന്ന്


