മഴ നനയാതിരിക്കാൻ വീട്ടിൽ കയറിനിന്ന 13കാരനെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കന് ഏഴുവർഷം കഠിനതടവും പിഴയും
- Published by:Rajesh V
- news18-malayalam
Last Updated:
പിഴ ഒടുക്കാതിരുന്നാൽ ആറുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം
ആലപ്പുഴ: മഴ നനയാതിരിക്കാൻ വീട്ടിൽ കയറിനിന്ന അയൽവാസിയായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴുവർഷം കഠിനതടവും 30,000 രൂപ പിഴയും. നെടുമുടി പഞ്ചായത്തിൽ വൈശ്യം ഭാഗം പ്രക്കാട്ട് പറമ്പിൽ സോണിച്ചൻ എന്ന സോണി (46 )യെയാണ് കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കാതിരുന്നാൽ ആറുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം. നെടുമുടി പൊലീസ് എഫ്ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്ത കേസിൽ ആലപ്പുഴ പോക്സോ സ്പെഷ്യൽ കോടതി ജഡ്ജ് ആഷ് കെ ബാൽ ആണ് ശിക്ഷ വിധിച്ചത്.
സൈക്കിളിൽ പോകുമ്പോൾ മഴ പെയ്തതിനെ തുടർന്ന് വീട്ടിൽ കയറി നിന്നതായിരുന്നു 13 വയസുകാരൻ. ഈ സമയം പ്രതി കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയനാക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് സീമ ഹാജരായി. പിഴത്തുകയിൽ 25,000 രൂപ കുട്ടിക്കു നൽകാൻ കോടതി നിർദേശിച്ചു. നഷ്ടപരിഹാരത്തുക യുക്തമായതു നിശ്ചയിക്കാൻ ജില്ലാ ലീഗൽ സർവ്വിസ് അതോറിറ്റിയെ ചുമതലപ്പെടുത്തി.
Location :
First Published :
Oct 12, 2022 8:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മഴ നനയാതിരിക്കാൻ വീട്ടിൽ കയറിനിന്ന 13കാരനെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കന് ഏഴുവർഷം കഠിനതടവും പിഴയും









