• HOME
 • »
 • NEWS
 • »
 • crime
 • »
 • Crime News | യുവാവിനെ പെൺ സുഹൃത്തിന്‍റെ പിതാവ് വെട്ടി പരിക്കേൽപ്പിച്ചു; കാലിന് വെട്ടേറ്റ യുവാവ് ചികിത്സയിൽ

Crime News | യുവാവിനെ പെൺ സുഹൃത്തിന്‍റെ പിതാവ് വെട്ടി പരിക്കേൽപ്പിച്ചു; കാലിന് വെട്ടേറ്റ യുവാവ് ചികിത്സയിൽ

അ​ന​ന്ദു​വി​ന്‍റെ സ​ഹോ​ദ​രി​യെ വി​വാ​ഹം ക​ഴി​ച്ച​യ​ച്ച​ത് ശ​ശി​ധ​ര​ന്‍റെ അ​യ​ല്‍വീട്ടിലേക്കാണ്. സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ല്‍ ഇടയ്ക്കിടെ വരാറുണ്ടായിരുന്ന അനന്ദു കൃഷ്ണൻ പെൺകുട്ടിയുമായി അടുപ്പത്തിലാകുകയായിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  കൊല്ലം: യു​വാ​വി​നെ പെൺ സുഹൃത്തിന്‍റെ പി​താ​വ് വെ​ട്ടി പരിക്കേല്‍പ്പിച്ചു. ഉ​മ്മ​ന്നൂ​ര്‍ പാ​റ​ങ്കോ​ട് രാ​ധാ​മ​ന്ദി​ര​ത്തി​ല്‍ അ​ന​ന്ദു കൃ​ഷ്ണ​നാ​ണ് (24) വെ​ട്ടേ​റ്റ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊട്ടാരക്കര ഓടനാവട്ടം വാ​പ്പാ​ല പു​രമ്പില്‍ സ്വ​ദേ​ശി ശ​ശി​ധ​ര​നെ​തി​രെ പൂ​യ​പ്പ​ള്ളി പൊ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പത്തരയോടെയാണ് കേസിനാസ്പദമായ സം​ഭ​വം ഉണ്ടായത്.

  അ​ന​ന്ദു​വി​ന്‍റെ സ​ഹോ​ദ​രി​യെ വി​വാ​ഹം ക​ഴി​ച്ച​യ​ച്ച​ത് ശ​ശി​ധ​ര​ന്‍റെ അ​യ​ല്‍വീട്ടിലേക്കാണ്. സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ല്‍ ഇടയ്ക്കിടെ വരാറുണ്ടായിരുന്ന അനന്ദു കൃഷ്ണൻ പെൺകുട്ടിയുമായി അടുപ്പത്തിലാകുകയായിരുന്നു. വി​വ​ര​മ​റി​ഞ്ഞ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ര്‍ ബ​ന്ധം വി​ല​ക്കുകയും പൂ​യ​പ്പ​ള്ളി പൊ​ലീ​സി​ല്‍ അ​ന​ന്ദു​വി​നെ​തി​രെ പ​രാ​തി ന​ല്‍​കുകയും ചെയ്തു. ഇ​രു​കൂ​ട്ട​രെ​യും പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വി​ളി​പ്പി​ച്ച്‌ പ്ര​ശ്നം ഒ​ത്തു​തീ​ര്‍​പ്പാ​ക്കി ​വി​ട്ടു.

  എന്നാൽ ഇതിനുശേഷവും അനന്ദുവും പെൺകുട്ടിയും തമ്മിൽ ബന്ധം തുടർന്നു. അനന്ദു വാങ്ങിനൽകിയ മൊബൈൽഫോൺ വഴിയായിരുന്നു ഇരുവരും ബന്ധപ്പെട്ടിരുന്നത്. ഇക്കാര്യം അറിഞ്ഞതോടെയാണ് അനന്ദുവിനെ ആക്രമിക്കാൻ ശശിധരൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെ അനന്ദുവിന്‍റെ വീടിന്‍റെ സമീപത്ത് എത്തി ശശിധരൻ ഒളിച്ചിരുന്നു. രാത്രിയിൽ വീടിന് പുറത്തിറങ്ങിയ അനന്ദുവിനെ ശശിധരൻ പതിയിരുന്ന് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കാലിന് വേട്ടേറ്റ അനന്ദുവിന്‍റെ നിലവിളി കേട്ട് അയൽക്കാരും വീട്ടുകാരും ഓടിയെത്തിയപ്പോഴേക്കും ശശിധരൻ വെട്ടുകത്തി ഉപേക്ഷിച്ച് ഓടിരക്ഷപെട്ടു.

  പ​രി​ക്കേ​റ്റ അ​ന​ന്ദുവിനെ ഉടൻതന്നെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ എത്തിച്ചു. കാലിനേറ്റ പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ പറയുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ശ​ശി​ധ​ര​നെതിരെ പൂ​യ​പ്പ​ള്ളി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആരം​ഭി​ച്ചു.

  ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് വീണ് ദമ്പതികൾക്ക് ഗുരുതര പരിക്ക്; മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു

  തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് ദമ്പതികൾക്ക് ഗുരുതര പരിക്ക്. നെടുമങ്ങാട് സ്വദേശികളായ ലീല (65) രവി (72)ദമ്പതികൾക്കാണ് പരിക്കേറ്റത്. തിരുച്ചിറപ്പള്ളി തിരുവനന്തപുരം ഇൻറർ സിറ്റി ട്രെയിനിൽ നിന്നാണ് ഇരുവരും വീണത്. പാറശാല പരശുവയ്ക്കലിന് സമീപത്തായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും യും പാറശാല താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

  ഇരുവരും വീണതിനെതുടർന്ന് സഹയാത്രികർ ചെയിൻ വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. 25 മിനിറ്റോളം ട്രെയിൻ ഗതാഗതം നിർത്തിവെച്ചു. അതേസമയം നെടുമങ്ങാട് പുലിപ്പാറ സ്വദേശികളായ രവിയെയും ലീലയേയും കാണാനില്ല എന്നുപറഞ്ഞ് മക്കൾ നെടുമങ്ങാട് സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായും അറിയുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചു വരികയാണെന്ന് പാറശാല പോലീസ് വ്യക്തമാക്കി.

  തൃക്കാക്കരയിൽ രണ്ടു വയസ്സുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി; വെന്റിലേറ്ററിൽ നിന്ന് മാറ്റി


  തൃക്കാക്കരയിൽ മർദ്ദനമേറ്റ രണ്ടു വയസ്സുകാരിയുടെ (2 Year old girl Brutally assaulted)ആരോഗ്യനിലയിൽ പുരോഗതി. കുട്ടിയെ ഇന്ന് വെൻറിലേറ്ററിൽ നിന്ന് മാറ്റി. കുട്ടിക്ക് തനിയെ ശ്വാസമെടുക്കാൻ കഴിയുന്നുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു.കുട്ടിയുടെ ശ്വാസഗതിയും ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണഗതിയിൽ ആയിട്ടുണ്ട്. വൈകാതെ ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ആഹാരം നൽകാൻ കഴിയുമെന്നും മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു.

  തീർത്തും ഗുരുതരമായ അവസ്ഥയിലാണ് കുട്ടിയെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . 72 മണിക്കൂറുകൾ നിർണായകം ആണെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. പിന്നീട് പ്രത്യേക മെഡിക്കൽ സംഘമാണ് കുട്ടിയുടെ ചികിത്സ ഏറ്റെടുത്തത്. നിരന്തര നിരീക്ഷണത്തിനും  ചികിത്സകൾക്കും ശേഷമാണ്  ഇപ്പോൾ  ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിന്റെ  ആദ്യ സൂചനകൾ പ്രകടമാകുന്നത്.

  read also- Accident Death | പിക്കപ്പ് വാനിന്റെ പഞ്ചറായ ടയര്‍ മാറ്റിക്കൊണ്ടിരിക്കെ ലോറിയിടിച്ച് രണ്ടു പേര്‍ മരിച്ചു

  അതേസമയം രണ്ടു വയസ്സുകാരിക്ക് മർദ്ദനമേറ്റ സംഭവത്തിൽ ദുരൂഹത തുടരുകയാണ്‌. അയൽ വീടുകളുമായി ഒരടുപ്പവും കുടുംബം പുലർത്താതിരുന്ന കുടുംബം രഹസ്യമായാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതു പോലും. ഒരു മാസം മുൻപാണ്  തൃക്കാക്കര തെങ്ങോടുള്ള  ഫ്ലാറ്റിൽ കുടുംബം വാടകയ്ക്ക് എത്തുന്നത്. പരിക്കേറ്റ കുട്ടിയുടെ അമ്മയും അമ്മയുടെ സഹോദരിയും കുടുംബവും അമ്മൂമ്മയും ഉൾപ്പെടെ 6 പേർ ഉണ്ടായിട്ടും ആരും ചുറ്റുപാടുള്ള അവരുമായി ഒരു ബന്ധവും സൂക്ഷിച്ചിരുന്നില്ല.
  Published by:Anuraj GR
  First published: