advertisement

പശ്ചിമേഷ്യൻ സംഘർഷം: ഊർജസുരക്ഷയും തയാറെടുപ്പുകളും വിലയിരുത്താൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

Last Updated:

വീഡിയോ കോൺഫറൻസിങ് വഴി നടക്കുന്ന യോഗത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാർ പങ്കെടുക്കും

Rapid Read
പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ ഇന്ധന-ഊർജ സുരക്ഷയും തയാറെടുപ്പുകളും അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 27ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. വീഡിയോ കോൺഫറൻസിങ് വഴി നടക്കുന്ന യോഗത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാർ പങ്കെടുക്കും.
ടീം ഇന്ത്യ സ്പിരിറ്റ്
യുദ്ധം സൃഷ്ടിക്കുന്ന വെല്ലുവിളികളെ നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒത്തൊരുമയോടെ പ്രവർത്തിക്കുക എന്നതാണ് 'ടീം ഇന്ത്യ' എന്ന ആശയത്തിലൂടെ പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്. പശ്ചിമേഷ്യൻ വിഷയത്തിൽ കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിമാരുടെ യോഗം നടക്കുന്നത്. ഹോർമുസ് കടലിടുക്കിലെ ഉപരോധം മൂലം ഉണ്ടായേക്കാവുന്ന ഊർജ പ്രതിസന്ധിയെക്കുറിച്ച് സർവകക്ഷി യോഗത്തിൽ ചർച്ച ചെയ്തിരുന്നു.
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പശ്ചിമേഷ്യൻ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കും. ഇന്ധന ശേഖരത്തെക്കുറിച്ചും വിതരണ ശൃംഖല ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയും ഇന്ത്യയുടെ നയതന്ത്ര നിലപാടുകളെക്കുറിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യോഗത്തിൽ സംസാരിക്കും.
advertisement
ദേശീയ പ്രാധാന്യമുള്ള ഈ വിഷയത്തിൽ രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി നിൽക്കണമെന്ന് കേന്ദ്ര സർക്കാർ അഭ്യർത്ഥിച്ചു. രാഷ്ട്രീയമായ ഭിന്നസ്വരങ്ങൾ ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതിയുണ്ടാക്കുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
Summary: Prime Minister Narendra Modi is set to interact with the Chief Ministers of all states and Union Territories on Friday, March 27, to review India’s preparedness amid the ongoing West Asia conflict. The meeting will focus on energy security and ensuring a coordinated effort under the 'Team India' spirit.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
പശ്ചിമേഷ്യൻ സംഘർഷം: ഊർജസുരക്ഷയും തയാറെടുപ്പുകളും വിലയിരുത്താൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു
Next Article
advertisement
ജയിപ്പിക്കണം പ്ളീസ് ! ബോർഡ് പരീക്ഷയിൽ ഉത്തരക്കടലാസിനൊപ്പം 1000 രൂപ വച്ച് വിദ്യാർത്ഥി
ജയിപ്പിക്കണം പ്ളീസ് ! ബോർഡ് പരീക്ഷയിൽ ഉത്തരക്കടലാസിനൊപ്പം 1000 രൂപ വച്ച് വിദ്യാർത്ഥി 
  • ജാർഖണ്ഡ് ബോർഡ് പരീക്ഷയിൽ ഉത്തരക്കടലാസിനൊപ്പം 1000 രൂപ വച്ച് മാർക്ക് നേടാൻ ശ്രമിച്ചു

  • മൂല്യനിർണ്ണയ ചട്ടങ്ങൾ കർശനമായി പാലിച്ച അധ്യാപകൻ പൂജ്യം മാർക്ക് നൽകി സുതാര്യത ഉറപ്പാക്കി

  • പണം വെച്ചിരിക്കുന്ന ഫോട്ടോ പ്രചരിച്ചതോടെ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത ചർച്ചയായി

View All
advertisement