യുഡിഎഫ്- എസ്ഡിപിഐ ചർച്ച നടന്നിട്ടുണ്ടാകാം; പറഞ്ഞതനുസരിച്ചു'; മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിത്വം പിൻവലിച്ച മുൻ നേതാവ് അഷ്റഫ്
- Published by:SIBILI S
- news18-malayalam
Last Updated:
യുഡിഎഫും എസ്ഡിപിഐയും തമ്മിൽ ചർച്ച നടന്നിട്ടുണ്ടാകാമെന്നും പാർട്ടി പറഞ്ഞത് അനുസരിച്ചുവെന്നും അഷ്റഫ് പറഞ്ഞു
കാസർകോട്: എസ്ഡിപിഐ സ്ഥാനാർത്ഥി പിന്മാറ്റത്തെ കുറിച്ച് തുറന്നുപറഞ്ഞ് എസ്ഡിപിഐ മുൻ നേതാവ് കെ എം അഷ്റഫ്. യുഡിഎഫും എസ്ഡിപിഐയും തമ്മിൽ ചർച്ച നടന്നിട്ടുണ്ടാകാമെന്നും പാർട്ടി പറഞ്ഞത് അനുസരിച്ചുവെന്നും അഷ്റഫ് പറഞ്ഞു. മഞ്ചേശ്വരത്ത് എസ്‌ഡിപിഐ സ്ഥാനാർത്ഥിത്വം പിൻവലിച്ചതോടൊപ്പം പാർട്ടി സ്ഥാനങ്ങളും രാജിവച്ചതിന് പിന്നാലെ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അഷ്റഫ്.
'എന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടത് പാർട്ടിയാണ്. പിൻവലിക്കാൻ പറഞ്ഞതും പാർട്ടി തന്നെയാണ്. അതനുസരിച്ചു. എന്തുകൊണ്ടാണ് പാർട്ടി അങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണമെന്ന് അറിയില്ല. യുഡിഎഫുമായി എന്തെങ്കിലും ചർച്ചകൾ നടന്നിട്ടുണ്ടാകും. മഞ്ചേശ്വരത്ത് ഇത്തവണ എസ്ഡിപിഐ ജയിക്കാനുള്ള സാധ്യതയുണ്ടായിരുന്നു.
ജില്ലാഘടകം യുഡിഎഫുമായി ചർച്ച ചെയ്തിട്ടുണ്ടാകുമെന്ന് കരുതുന്നു. പാർട്ടി ഭാരവാഹിത്വം രാജിവച്ചു. പ്രാഥമിക അംഗത്വത്തിന്റെ കാര്യവും ആലോചിക്കുന്നുണ്ടെന്നും' അഷ്റഫ് പറഞ്ഞു.
സ്ഥാനാർത്ഥിത്വം പിൻവലിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടതായി എസ്ഡിപിഐ പാർട്ടി നേതൃത്വം വെളിപ്പെടുത്തിയിരുന്നു. ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനെതിരെ മതേതര വോട്ടുകൾ ഭിന്നിക്കാതിരിക്കാനാണ് ഇത്തരമൊരു നീക്കമെന്ന് നേതൃത്വം ആരോപിച്ചിരുന്നു. യുഡിഎഫിന്റെ പ്രധാന നേതാക്കളാണ് ബന്ധപ്പെട്ടിരുന്നതെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് കഴിഞ്ഞ ദിവസം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kasaragod,Kerala
First Published :
Mar 26, 2026 6:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യുഡിഎഫ്- എസ്ഡിപിഐ ചർച്ച നടന്നിട്ടുണ്ടാകാം; പറഞ്ഞതനുസരിച്ചു'; മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിത്വം പിൻവലിച്ച മുൻ നേതാവ് അഷ്റഫ്







