കോട്ടയത്ത് യുവാവിനെ ബൈക്കിൽ കെട്ടി കുളത്തിൽ താഴ്ത്തി
Last Updated:
കോട്ടയം വാഴൂർ കാഞ്ഞിരപ്പാറയിൽ യുവാവിനെ ബൈക്കിൽ കെട്ടി പാറക്കുളത്തിൽ താഴ്ത്തി. ആലപ്പുഴ കൈനകരി സ്വദേശി മുകേഷ് (31) ആണ് കൊല്ലപ്പെട്ടത്. മുകേഷിനെ കാണാനില്ലെന്ന് ഇന്നലെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
ബൈക്കിൽ കെട്ടി കുളത്തിൽ താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇടുപ്പും ബൈക്കുമായി കെട്ടിവച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
പൊലീസ് എത്തി ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
Location :
First Published :
December 29, 2018 2:21 PM IST


