മലയാളി പെൺകുട്ടിയെ പീഡിപ്പിച്ചുകൊന്ന DMK നേതാവിന് 10 വർഷം തടവ്
Last Updated:
ചെന്നൈ: പീരുമേട് സ്വദേശിനിയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന തമിഴ് നാട് മുൻ എംഎൽഎയ്ക്ക് 10 വർഷം തടവ് ശിക്ഷ. ഡിഎംകെ നേതാവ് കൂടിയായ എ.എം രാജ് കുമാറിനാണ് കോടതി ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ 42000 രൂപ പിഴയും കോടതി വിധിച്ചു. 2012ൽ പെരുമ്പലൂർ എംഎൽഎ ആയിരിക്കെയാണ് രാജ് കുമാർ പെൺകുട്ടിയെ പീഡിപ്പിച്ചത്.
വീട്ടിൽ ജോലിക്ക് നിന്ന പെൺകുട്ടിയെ വിദ്യാഭ്യാസ സഹായ വാഗ്ദ്ധാനം നൽകിയാണ് രാജ് കുമാറും ഡ്രൈവറും സഹായിയും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ പെൺകുട്ടി മരണപ്പെട്ടതോടെയാണ് എംഎൽഎയ്ക്കും കൂട്ടാളികൾക്കുമെതിരെ പൊലീസ് കേസെടുത്തത്. രാജ് കുമാറിന്‍റെ ഡ്രൈവർ മഹേന്ദ്രൻ, സഹായി ജയശങ്കർ എന്നിവരും കേസിൽ പ്രതികളായിരുന്നു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ മഹേന്ദ്രനെ വെറുതെവിട്ട കോടതി ജയശങ്കറിന് 10 വർഷം തടവും 42000 രൂപ പിഴയും ചുമത്തി.
advertisement
Location :
First Published :
December 29, 2018 10:33 AM IST


