വളര്‍ത്തുനായയെ പിടിച്ച പുലിയെ വിഷംകൊടുത്ത് കൊന്ന തോട്ടം തൊഴിലാളി അറസ്റ്റില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കഴിഞ്ഞദിവസമാണ് മൂന്നുവയസ്സുള്ള പെണ്‍പുലിയുടെ ജഡം കണ്ടത്.
ബെംഗളൂരു: വളര്‍ത്തുനായയെ പിടിച്ച പുലിയെ വിഷംകൊടുത്തു കൊന്ന തോട്ടം തൊഴിലാളി അറസ്റ്റിൽ. മല്ലയ്യനപുര സ്വദേശി രമേഷാണ് വനംവകുപ്പിന്റെ പിടിയിലായത്. കഴിഞ്ഞദിവസമാണ് മൂന്നുവയസ്സുള്ള പെണ്‍പുലിയുടെ ജഡം കണ്ടത്. വിഷം ഉള്ളിൽ ചെന്നാണ് പുലി ചത്തതെന്ന് കണ്ടെത്തിയിരുന്നു.
ബന്ദിപ്പുര്‍ വനമേഖലയുടെ സമീപഗ്രാമമായ കൂതനൂരുവിലെ സ്വകാര്യ തോട്ടത്തിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുൻപ് ഇയാളുടെ വളര്‍ത്തുനായയെ പുലി പിടിച്ചത്. മനംനൊന്ത രമേഷ് നായയുടെ പാതി ഭക്ഷിച്ചനിലയിലുള്ള ജഡം കണ്ടെത്തുകയും ഇതില്‍ കീടനാശിനി തളിച്ചു.
പുലി വീണ്ടുമെത്തി നായയുടെ ബാക്കിയുള്ള ഭാഗം ഭക്ഷിച്ചതോടെയാണ് ചത്തത്. നായയുടെ ജഡത്തിൽ കീടനാശിനി തളിച്ചകാര്യം നാട്ടുകാരിൽ ചിലരോട് ഇയാൾ വെളിപ്പെടുത്തിയിരുന്നു. ഇതാണ് കേസിൽ നിർണായകമായത്.
Location :
Thiruvananthapuram,Kerala
First Published :
June 24, 2023 2:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വളര്‍ത്തുനായയെ പിടിച്ച പുലിയെ വിഷംകൊടുത്ത് കൊന്ന തോട്ടം തൊഴിലാളി അറസ്റ്റില്‍


