ഗുരുഗ്രാം: ഓഫീസിൽ കസേരയെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവാവിനു നേരെ വെടിയുതിർത്ത് സഹപ്രവർത്തകൻ. ഗുരുഗ്രാമിലെ ഫിറോസ് ഗാന്ധി കോളനിയിലുള്ള വിശാലിനാണ് (23) വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ വിശാൽ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വിശാലിനു നേരെ വെടിയുതിർത്ത അമൻ ജംഗ്രയ്ക്കായുള്ള തിരച്ചിലിലാണ് പൊലീസ്. ഹരിയാനയിലെ ഹിസാർ സ്വദേശിയാണ് അമൻ. ഇയാളെ ഉടൻ തന്നെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. Also Read- ഉംറ കഴിഞ്ഞ് മടങ്ങിയ ആളടക്കം രണ്ടു പേരുടെ മലദ്വാരത്തിൽ നിന്നും സ്വർണം; മൂന്നു പേരിൽ നിന്നും 1.4 കോടി വില വരുന്ന സ്വർണം പിടിച്ചു കഴിഞ്ഞ ചൊവ്വാഴ്ച്ച ഓഫീസിൽ വെച്ച് വിശാലും അമനും തമ്മിൽ കസേരയുടെ പേരിൽ തർക്കമുണ്ടായിരുന്നു. ബുധനാഴ്ച്ച വീണ്ടും ഇരുവരും തമ്മിൽ കസേരയെ ചൊല്ലി തർക്കമുണ്ടായി. തുടർന്ന് അമൻ ദേഷ്യപ്പെട്ട് ഓഫീസിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.
അടുത്ത ദിവസം വിശാൽ ഓഫീസിലേക്ക് വരുന്ന വഴി അമൻ പിന്നിൽ നിന്ന് വെടിയുതിർക്കുകയായിരുന്നു. വെടിവെച്ച ശേഷം ഇയാൾ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അമൻ ആണ് വെടിവെച്ചതെന്ന് മനസ്സിലായത്. ഇയാൾ ഒളിവിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.