നടി അഹാന കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചയാൾ പോലീസ് പിടിയിൽ. പാതിരാത്രിയിലാണ് ശ്രമം നടന്നത്. സംഭവം കണ്ണിൽപ്പെട്ടതും കൃഷ്ണകുമാറും കുടുംബവും വീടിന്റെ മുകളിൽ നിന്നും ക്യാമറയിൽ പകർത്തുകയായിരുന്നു. തിരുവനന്തപുരം നഗരത്തിൽ ശാസ്തമംഗലത്തിനടുത്ത് മരുതംകുഴി എന്ന സ്ഥലത്താണ് കൃഷ്ണകുമാറും കുടുംബവും താമസിക്കുന്നത്.
ബി.ജെ.പി. നേതാവ് സന്ദീപ് വാര്യർ വീഡിയോ സഹിതം സംഭവം പോസ്റ്റ് ചെയ്‌തു.
"ഇന്നലെ രാത്രി ഒമ്പതര മണിക്ക് തിരുവനന്തപുരം ശാസ്തമംഗലത്തുള്ള നടനും ബി ജെ പി സഹയാത്രികനുമായ കൃഷ്ണ കുമാറിൻ്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു . ശ്രീജിത്ത് എന്നാണ് ആദ്യം പേരു പറഞ്ഞതെങ്കിലും മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്വദേശിയായ ഫൈസലുള്ള അക്ബർ ആണെന്ന് ഇപ്പോൾ പോലീസ് പറയുന്നു. സംഭവം പോലീസ് ഗൗരവത്തോടെ അന്വേഷിക്കണം," വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് സന്ദീപ് വാര്യർ കുറിച്ചു.
കോവിഡ് പോസിറ്റീവായ അഹാന ഇപ്പോൾ മറ്റൊരിടത്ത് ഐസൊലേഷനിൽ കഴിയുകയാണ്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.