ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച അച്ഛനും ബന്ധുവും അറസ്റ്റില്‍; മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ അച്ഛൻ രക്ഷപ്പെട്ടു
- Published by:Rajesh V
- news18-malayalam
Last Updated:
നെടുങ്കണ്ടം സിവിൽ സ്‌റ്റേഷന് സമീപത്തുള്ള കാട്ടിലേക്ക് ഓടിക്കയറിയ പ്രതിക്കായി പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നു
ഇടുക്കി: നെടുങ്കണ്ടത്ത് ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അച്ഛനെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മജിസ്‌ട്രേറ്റിന് മുൻപാകെ, ഹാജരാക്കാൻ എത്തിച്ചപ്പോൾ അച്ഛൻ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേട്ടിൻഖെ വീട്ടുവളപ്പിൽ നിന്നും ഇയാൾ ഓടി രക്ഷപെടുകയായിരുന്നു. കോടതി സമയം കഴിഞ്ഞതിനാൽ വൈകിട്ടോടെ കേസിലെ പ്രതികളെ പൊലീസ് മജിസ്ട്രേട്ടിന്റെ വീട്ടിലെത്തിച്ചു. കൈവിലങ്ങ് അഴിച്ച് രണ്ടാം പ്രതിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി മജിസ്ട്രേട്ടിന്റെ അടുക്കലേക്ക് എത്തിക്കാനായി തുടങ്ങുന്നതിനിടെയാണ് ഒന്നാം പ്രതി ഓടി രക്ഷപെട്ടത്. നെടുങ്കണ്ടം സിവിൽ സ്‌റ്റേഷന് സമീപത്തുള്ള കാട്ടിലേക്ക് ഓടിക്കയറിയ പ്രതിക്കായി പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നുണ്ട്.
Also Read- കോഴിക്കോട് വനിതാ പൊലീസ് ഓഫീസർ മരിച്ചനിലയിൽ
advertisement
2022 മെയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന കുട്ടി വീട്ടിലെത്തിയപ്പോൾ ആയിരുന്നു അച്ഛൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. ബന്ധു വീട്ടിൽ സന്ദർശനതിനിടെയാണ് ബന്ധുവായ യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്. അച്ഛന്റെ വിദേശത്തുള്ള സുഹൃത്തും പീഡിപ്പിക്കാൻ ശ്രമിച്ചതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. കൗൺസിലിംഗിനിടെയാണ് പീഡന വിവരം പുറത്തറിയുന്നത്.
Location :
Idukki,Kerala
First Published :
January 23, 2023 10:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച അച്ഛനും ബന്ധുവും അറസ്റ്റില്‍; മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ അച്ഛൻ രക്ഷപ്പെട്ടു