ഹണിമൂൺ ദുരന്തത്തിൽ വമ്പൻ ട്വിസ്റ്റ്; ഭർത്താവിനെ കൊന്നത് ഭാര്യ ഏർപ്പെടുത്തിയ വാടകക്കൊലയാളികൾ; ചുരുളഴിച്ച് പൊലീസ്
- Published by:Rajesh V
- news18-malayalam
Last Updated:
മേഘാലയയിൽ ഹണിമൂണിനിടെ ഭർത്താവിന്റെ കൊലപാതകം ആസൂത്രണം ചെയ്തതിന് ഭാര്യ സോനം യുപിയിൽ പിടിയിലായി
മേഘാലയയില്‍ ഹണിമൂണിനിടെ കാണാതായ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുപ്രധാന വഴിത്തിരിവ്. മേഘാലയയിലെ ഒരു മലയിടുക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇൻഡോർ സ്വദേശിയായ രാജ രഘുവംശിയുടെ കാണാതായ ഭാര്യയെ ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മേഘാലയയിൽ ഹണിമൂൺ സമയത്ത് ഭാര്യ സോനം രഘുവംശി ഭർത്താവിനെ കൊല്ലാൻ വാടകക്കൊലയാളികളെ ഏർപ്പാടാക്കുകയായിരുന്നുവെന്ന് ഡിജിപി ഐ നോൻഗ്രാങ് പറഞ്ഞു.
ഉത്തർപ്രദേശിലെ ഗാസിപൂരിൽ സോനം പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. അതേസമയം രാത്രി നടത്തിയ റെയ്ഡുകളിൽ മറ്റ് മൂന്ന് കൊലയാളികളെ അറസ്റ്റ് ചെയ്തതായും ഡിജിപി അറിയിച്ചു. ഒരാളെ യുപിയിൽ നിന്നാണ് പിടികൂടിയത്. മറ്റ് രണ്ട് പ്രതികളെ ഇൻഡോറിൽ നിന്ന് എസ്‌ഐടി പിടികൂടുകയായിരുന്നു. രഘുവംശിയെ കൊല്ലാൻ ഭാര്യയാണ് തങ്ങളെ വാടകയ്‌ക്കെടുത്തതെന്ന് അറസ്റ്റിലായ പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.
ഇതും വായിക്കുക: രേഷ്മ സ്നേഹം തേടി ഒളിച്ചോട്ടം തുടങ്ങിയത് ഡിഗ്രിക്ക് പഠിക്കുമ്പോൾ; പത്ത് വർഷത്തിനിടെ 10 വിവാഹം

സോനം അറസ്റ്റിലായതിനുശേഷം
advertisement
അതേസമയം, കേസ് തെളിയിച്ചതിന് മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മ പൊലീസിനെ അഭിനന്ദിച്ചു. “രാജ രഘുവംശി വധക്കേസിൽ മേഘാലയ പൊലീസ് 7 ദിവസത്തിനുള്ളിൽ പ്രതികളെ കണ്ടെത്തി. മധ്യപ്രദേശിൽ നിന്നുള്ള 3 പ്രതികളെ അറസ്റ്റ് ചെയ്തു, സ്ത്രീ കീഴടങ്ങി, ഒരു അക്രമിയെ കൂടി പിടികൂടാനുള്ള ഓപ്പറേഷൻ ഇപ്പോഴും തുടരുന്നു... പൊലീസ് എല്ലാം നന്നായി ചെയ്തു," എക്സ് പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.
Within 7 days a major breakthrough has been achieved by the #meghalayapolice in the Raja murder case … 3 assailants who are from Madhya Pradesh have been arrested, female has surrendered and operation still on to catch 1 more assailant .. well done #meghalayapolice
— Conrad K Sangma (@SangmaConrad) June 9, 2025
advertisement
ഇന്നലെ രാത്രി വൈകി സോനം രഘുവംശി തന്റെ സഹോദരൻ ഗോവിന്ദിനെ വിളിച്ച് താൻ യുപിയിലാണെന്ന് അറിയിക്കുകയായിരുന്നു. ഗാസിപൂരിലെ ഒരു ഭക്ഷണശാലയിൽ നിന്നാണ് സോനം പിടിയിലായത്. തുടർന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇതും വായിക്കുക: ദിവ്യ മരിച്ചത് നെഞ്ചുവേദന മൂലമെന്നു ഭര്‍ത്താവ്; ഇന്‍ക്വസ്റ്റിനിടെ കൊലപാതകം എന്ന് സംശയം
മെയ് 23നാണ് ഇൻഡോറിൽ നിന്ന് ഹണിമൂണിനെത്തിയ ദമ്പതികളെ മേഘാലയയിലെ സൊഹ്‌റ പ്രദേശത്ത് നിന്ന് കാണാതായത്. കാണാതാവുന്നതിന് മുൻപ് ഇവരെ മൂന്ന് പുരുഷന്മാരോടൊപ്പം കണ്ടിരുന്നതായി ഒരു ടൂറിസ്റ്റ് ഗൈഡ് പൊലീസിനെ അറിയിച്ചിരുന്നു. ജൂൺ 2 ന് വീസാവ്‌ഡോംഗ് വെള്ളച്ചാട്ടത്തിനടുത്തുള്ള ഒരു മലയിടുക്കിൽ രാജയുടെ മൃതദേഹം കണ്ടെത്തി. ശരീരത്തിൽ നിന്ന് ഒരു സ്വർണ മോതിരവും ഒരു മാലയും കാണാതായിരുന്നു. ഇതോടെ അദ്ദേഹം കൊല്ലപ്പെട്ടതാണെന്ന സംശയം ബലപ്പെട്ടു.
advertisement
ഒരു ദിവസത്തിനുശേഷം, സമീപത്ത് നിന്ന് രക്തം പുരണ്ട ഒരു വെട്ടുകത്തി കണ്ടെത്തി. രണ്ട് ദിവസത്തിന് ശേഷം ദമ്പതികൾ ഉപയോഗിച്ചതിന് സമാനമായ ഒരു റെയിൻകോട്ട് മൗക്മ ഗ്രാമത്തിൽ നിന്ന് കണ്ടെത്തി. സോനത്തിനായുള്ള തിരച്ചിൽ നടക്കുന്നതിനിടെ, ഒരു ഹോംസ്റ്റേയിൽ നിന്നുള്ള മറ്റൊരു സിസിടിവി ദൃശ്യങ്ങളിൽ അവർ സമാനമായ റെയിൻകോട്ട് ധരിച്ചിരിക്കുന്നതായി കണ്ടെത്തി.
മൗലഖിയാത്തിലെ പാർക്കിംഗ് സ്ഥലത്ത് നിന്ന് നിരവധി കിലോമീറ്റർ അകലെയുള്ള സൊഹ്‌റാരിമിൽ നിന്നാണ് നവദമ്പതികൾ വാടകയ്‌ക്കെടുത്ത സ്‌കൂട്ടർ കണ്ടെത്തിയത്. താക്കോല്‍ വണ്ടിയിൽ തന്നെയുണ്ടായിരുന്നു.
Location :
New Delhi,New Delhi,Delhi
First Published :
June 09, 2025 8:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഹണിമൂൺ ദുരന്തത്തിൽ വമ്പൻ ട്വിസ്റ്റ്; ഭർത്താവിനെ കൊന്നത് ഭാര്യ ഏർപ്പെടുത്തിയ വാടകക്കൊലയാളികൾ; ചുരുളഴിച്ച് പൊലീസ്