കൊച്ചി: എറണാകുളം പിണർമുണ്ടയിൽ മലയാളിയായ ഭാര്യയെ കൊന്ന് ഇതര സംസ്ഥാന തൊഴിലാളി (migrant worker) ആത്മഹത്യ ചെയ്തു. കുന്നത്തുനാട് പള്ളിക്കര സ്വദേശി ലിജ (41) ആണു കൊല്ലപ്പെട്ടത്. കഴുത്തുമുറിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഭർത്താവ് ഷുക്രു കൊലപാതകത്തിന് ശേഷം തൂങ്ങി മരിച്ചു. ഷുക്രു ഓഡീഷ സ്വദേശിയാണ്. ലിജ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപതിയിൽ വച്ച് പുലർച്ചെ ആണ് മരിച്ചത്.
വർഷങ്ങളായി ഇവര്‍ വിവാഹിതരായിട്ട്. ഇവര്‍ക്ക് പന്ത്രണ്ടും പത്തും ഏഴും വയസുള്ള മൂന്ന് കുട്ടികളുണ്ട്. കുറച്ച് മാസമായി ഭർത്താവുമായി പിണങ്ങി കഴിയുകയാണ് ലിജ.
നവവധുവിനെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് കൊന്നു; ഭർത്താവ് കസ്റ്റഡിയിൽ
തിരുവനന്തപുരം വർക്കലയിൽ ഭർത്യ ഗൃഹത്തിൽ യുവതിയെ തലയ്ക്ക് അടിയേറ്റ് മരിച്ചു. ആലപ്പുഴ കിടങ്ങാം പറമ്പ് സ്വദേശിനി നിഖിത (24) ആണു മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വിവാഹം കഴിഞ്ഞു 2 മാസം തികയുന്നതെ ഉള്ളൂ.
ജൂലൈ 8 നായിരുന്നു വർക്കല അയന്തി സ്വദേശി അനീഷുമായിട്ടുള്ള നിഖിതയുടെ വിവാഹം. ഇവർ വിവാഹശേഷം വിദേശത്ത് പോവുകയും 10 ദിവസം മുന്നേ അനീഷിന്റെ കാലിന്റെ വേദനക്ക് ചികിത്സയ്ക്കായി നാട്ടിൽ വരികയുമായിരുന്നു.
കഴിഞ്ഞ ദിവസം വീട്ടിൽ നടന്ന വഴക്കിനിടയിൽ വിളക്ക് കൊണ്ടുള്ള അടി തലക്കേറ്റാണ് നിഖിത മരണപ്പെടുന്നത്. വീട്ടുകാർ വർക്കലാ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഭർത്താവ് അനീഷ് പോലീസ് കസ്റ്റഡിയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Migrant workers, Murder, Suicide