പെരുമ്പാവൂരിൽ ആൾക്കൂട്ടം അതിഥി തൊഴിലാളിയെ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്നു
- Published by:Sneha Reghu
- news18-malayalam
Last Updated:
പ്ലൈവുഡ് കമ്പനിയിലെ ഉപരണങ്ങൾ ഉപയോഗിച്ച് അടിച്ചതിനെ തുടർന്ന് ഇയാളുടെ മുഖത്തും വയറിലും കൈകാലുകളിലും ഗുരുതരമായി പരിക്കേറ്റു
എറണാകുളം : പെരുമ്പാവൂരിൽ ആൾക്കൂട്ട കൊലപാതകം. പ്ലൈവുഡ് കമ്പനിയിൽ വച്ച് മോഷണം ആരോപിച്ചാണ് യുവാവിനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ആറ് അതിഥി തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളും അതിഥി തൊഴിലാളിയാണ്. അസാം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പെരുമ്പാവൂർ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
പെരുമ്പാവൂർ മുടിക്കലിലെ എ എം വിനീർ എന്ന സ്ഥാപനത്തിൽ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമം നടത്തിയെന്ന് പറഞ്ഞ് മൂന്ന് സഹോദരന്മാർ ഉൾപ്പെടെയുള്ള ആറ് പേർ ചേർന്ന് യുവാവിനെ മർദ്ദിക്കുകയായിരുന്നു.
പ്ലൈവുഡ് കമ്പനിയിലെ ഉപരണങ്ങൾ ഉപയോഗിച്ച് അടിച്ചതിനെ തുടർന്ന് ഇയാളുടെ മുഖത്തും വയറിലും കൈകാലുകളിലും ഗുരുതരമായി പരിക്കേറ്റു. പല്ലുകൾ ഒടിഞ്ഞു പോയിട്ടുണ്ട്. പ്രതികളെ കമ്പനിയിൽ നിന്നുതന്നെ പെരുമ്പാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയി ൽ സൂക്ഷിച്ചിരിക്കുകയാണ്.
Location :
Ernakulam,Kerala
First Published :
Apr 01, 2026 1:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പെരുമ്പാവൂരിൽ ആൾക്കൂട്ടം അതിഥി തൊഴിലാളിയെ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്നു








