ഇറാൻ- ഇസ്രയേൽ യുദ്ധം ആഗോളശ്രദ്ധ തിരിച്ചുവിട്ടോ ? നെതന്യാഹുവിന്റെ തന്ത്രപ്രധാനമായ നീക്കങ്ങൾ
- Published by:SIBILI S
- news18-malayalam
Last Updated:
യുദ്ധത്തിൽ നെതന്യാഹുവിന് വ്യക്തമായ ചില രാഷ്ട്രീയനീക്കങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം
ഇറാനും ഇസ്രയേലും തമ്മിലുള്ള ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ആഗോളശ്രദ്ധയും പൊതുജനശ്രദ്ധയും തിരിച്ചുവിടുന്നതായി റിപ്പോർട്ട്. ഈ സംഘർഷം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് തന്ത്രപ്രധാനമായ നേട്ടങ്ങൾ ഉണ്ടാക്കിയെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധത്തിൽ നെതന്യാഹുവിന് വ്യക്തമായ ചില രാഷ്ട്രീയനീക്കങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇറാനുമായുള്ള സംഘർഷം ആയുധമാക്കാൻ നെതന്യാഹു ലക്ഷ്യമിടുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. തിരഞ്ഞെടുപ്പുകളിൽ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി വലിയ വെല്ലുവിളി നേരിടേണ്ടിവരുമായിരുന്നു. അഴിമതി ഉൾപ്പെടെയുള്ള നിരവധി ഗുരുതര ആരോപണങ്ങൾ നെതന്യാഹു നയിക്കുന്ന ഗവൺമെന്റിനെതിരെ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ യുദ്ധം തുടരുന്നത് ജനശ്രദ്ധ തിരിച്ചുവിടാൻ കാരണമാകുമെന്നാണ് വിവരം.
ഹമാസിന്റെ ആക്രമണങ്ങൾക്ക് പിന്നാലെയുണ്ടായ സുരക്ഷാ വീഴ്ചകളെക്കുറിച്ച് ദേശീയതലത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ, ഈ ആവശ്യങ്ങളെ നേരിടുന്നതിനുപകരം, അന്വേഷണം നടത്തണമെന്ന ആഹ്വാനങ്ങൾ നെതന്യാഹു തടഞ്ഞു.
advertisement
ഇറാന്റെ ആണവായുധങ്ങളുടെ കേന്ദ്രങ്ങളും മിസൈൽ സംവിധാനങ്ങളും ഉൾപ്പെടെ പ്രധാന സൈനികശേഷി നശിപ്പിച്ചത് നെതന്യാഹു മുന്നോട്ടുവച്ച ഗൂഢതന്ത്രത്തിലൂടെയെന്ന് റിപ്പോർട്ട് പറയുന്നു.
സംഘർഷത്തിൽ യുഎസിന്റെയും പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെയും പിന്തുണ സൈനിക നടപടികൾ കൂടുതൽ ആഴത്തിലാക്കി. ഈ സംഘർഷം യുഎസ്–ഇസ്രായേൽ സൈനിക പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചു. അമേരിക്കൻ പിന്തുണ ഉറപ്പാക്കുന്നതിൽ നെതന്യാഹു നിർണായക പങ്ക് വഹിച്ചെന്നാണ് വിലയിരുത്തൽ.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
Apr 01, 2026 12:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഇറാൻ- ഇസ്രയേൽ യുദ്ധം ആഗോളശ്രദ്ധ തിരിച്ചുവിട്ടോ ? നെതന്യാഹുവിന്റെ തന്ത്രപ്രധാനമായ നീക്കങ്ങൾ










