പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയിലുള്ള വീട്ടിൽ മോഷണം
- Published by:Rajesh V
- news18-malayalam
Last Updated:
നിലവിൽ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ് മോൻസന്റെ വീടും സാധനങ്ങളും. ഈ സാധനങ്ങൾ എടുക്കാൻ മോൻസന് ഹൈക്കോടതി അനുമതി നൽകിയിരുന്നു
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലെ വാടക വീട്ടില്‍ മോഷണം. നിലവിൽ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ് മോൻസന്റെ വീടും സാധനങ്ങളും. ഈ സാധനങ്ങൾ എടുക്കാൻ മോൻസന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. എറണാകുളം നോര്‍ത്ത് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്തൊക്കെ വസ്തുക്കള്‍ മോഷണം പോയി എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
നിലവില്‍ പരോളിലാണ് മോന്‍സന്‍. ഈ ഉത്തരവ് അനുസരിച്ച് വീട്ടിലുള്ള സാധനങ്ങള്‍ തിട്ടപ്പെടുത്താനായാണ് മോന്‍സണുമായി ഉദ്യോഗസ്ഥര്‍ കലൂരിലെ വീട്ടിലെത്തിയത്. അപ്പോഴാണ് വീടിന്റെ ഒരു ഭാഗം പൊളിഞ്ഞതായി ശ്രദ്ധയില്‍ പെടുന്നത്. ഇതിനുള്ളില്‍ ഉണ്ടായിരുന്ന പുരാവസ്തുക്കളില്‍ പലതും മോഷണം പോയെന്ന് മോന്‍സന്റെ പരാതിയിലാണ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.
ഏതാണ്ട് 20 കോടിയോളം വിലയുള്ള സാധനങ്ങള്‍ മോഷണം പോയെന്നാണ് മോന്‍സന്റെ അഭിഭാഷകന്‍ എം ജി ശ്രീജിത്ത് പറയുന്നത്. സിസിടിവി ഉള്ളത് പൊളിച്ച് മാറ്റിയാണ് മോഷണം നടത്തിയിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് കോടതിയില്‍ നിന്ന് കമ്മീഷനുള്‍പ്പടെയുള്ളവര്‍ വന്ന് പരിശോധിച്ച സമയത്ത് വീടിന് കേടുപാടുകള്‍ ഉണ്ടായിരുന്നില്ല. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം വന്ന് നോക്കിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞതെന്നും അഭിഭാഷകന്‍ പറഞ്ഞു.
advertisement
കലൂരിലെ ഈ വാടക വീട് പുരാവസ്തു മ്യൂസിയം പോലെയായിരുന്നു മോന്‍സന്‍ സൂക്ഷിച്ചിരുന്നത്. 50,000 രൂപയായിരുന്നു വീടിന്റെ പ്രതിമാസ വാടക. പുരാവസ്തു വില്‍പ്പനക്കാരനെന്ന് അവകാശപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാണ് മോന്‍സന്‍ മാവുങ്കലിനെ അറസ്റ്റ് ചെയ്തത്.
Summary: A theft has occurred at the rented house of Monson Mavunkal, the accused in the antiquity fraud case, in Kaloor (Kochi). Monson's house and belongings are currently under the custody of the Crime Branch. The High Court had previously granted Monson permission to retrieve these belongings. Ernakulam North Police have reached the site and conducted an inspection. It is not yet clear what all items have been stolen.
Location :
Kochi [Cochin],Ernakulam,Kerala
First Published :
November 07, 2025 5:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയിലുള്ള വീട്ടിൽ മോഷണം


