15 മാസം പ്രായമായ കുഞ്ഞിന്റേത് കൊലപാതകം; അമ്മ കുറ്റം സമ്മതിച്ചെന്നു പൊലീസ്

Last Updated:

കുഞ്ഞിന്റെ സംസ്‌കാരത്തിനു ശേഷമാണ് ആതിരയെ കസ്റ്റഡിയിലെടുത്തത്. ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.

ആലപ്പുഴ: പതിനഞ്ച് മാസം പ്രയമായ പെണ്‍കുഞ്ഞിന്റെ മരണം കൊലപാതമെന്നു തെളിഞ്ഞു. കുഞ്ഞിന്റെ അമ്മയാണ് കൊലയാളിയെന്നും അവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ചേര്‍ത്തല പട്ടണക്കാട് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണിന്റെയും ആതിരയുടെയും മകള്‍ ആദിഷയാണു ശനിയാഴ്ച മരിച്ചത്.
കുഞ്ഞനെ കൊലപ്പെടുത്തിയതു താനാണെന്ന് അമ്മ ആതിര കുറ്റസമ്മതം നടത്തിയതോടെ പട്ടണക്കാട് അവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ സംസ്‌കാരത്തിനു ശേഷമാണ് ആതിരയെ കസ്റ്റഡിയിലെടുത്തത്. ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് മാതാപിതാക്കളെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്.
ശനിയാഴ്ച ഉച്ചയോടെയാണു വീട്ടിലെ കിടപ്പുമുറിയില്‍ കുട്ടിയെ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്. മാതാവും നാട്ടുകാരും ചേര്‍ന്നു ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലം രക്ഷിക്കാനായില്ല. ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണു പൊലീസ് സ്ഥലത്തെത്തിയത്. കുട്ടിയുടെ മേല്‍ച്ചുണ്ടിന്റെ ഇടതുഭാഗത്തു മുറിപ്പാടൊഴികെ മറ്റു മുറിവുകളൊന്നും ശരീരത്തിലില്ല. ആതിര നേരത്തെയും ചില കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊലയ്ക്കു പിന്നില്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
15 മാസം പ്രായമായ കുഞ്ഞിന്റേത് കൊലപാതകം; അമ്മ കുറ്റം സമ്മതിച്ചെന്നു പൊലീസ്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement