കരച്ചിൽ നിർത്തിയില്ല; രണ്ടുവയസുകാരനായ മകനെ ശ്വാസംമുട്ടിച്ച് കൊന്ന അമ്മ അറസ്റ്റിൽ

Last Updated:

മധ്യപ്രദേശിലാണ് സംഭവം

ഇൻഡോർ: തുടർച്ചയായി കരഞ്ഞതിൽ ക്ഷുഭിതയായ വീട്ടമ്മ രണ്ടുവയസുകാരനായ മകനെ ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ മണ്ട്സാറിലെ ഷംഗഡിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സഞ്ജയ് സെന്നിന്റെ ഭാര്യ സോനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞ് കരച്ചിൽ നിർത്താത്തതിൽ പ്രകോപിതയായി കൊലപാതകം നടത്തുകയായിരുന്നുവെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു.
ഷംഗഡിലെ മേൽഖെദയിൽ ഏപ്രിൽ 13നായിരുന്നു സംഭവം നടന്നത്. രാവിലെ ഏഴ് മണിയോടെ ഉറക്കമെഴുന്നേറ്റ കുഞ്ഞ് നിർത്താതെ കരയുകയായിരുന്നു. ഏറെ ശ്രമിച്ചിട്ടും കരച്ചിൽ നിർത്താതെ വന്നതോടെ കുപിതയായ സോനു ഷാൾ ഉപയോഗിച്ച് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ബന്ധുക്കളെ വിളിച്ച് കുഞ്ഞ് ഉണരുന്നില്ലെന്ന് അറിയിച്ചു.
ബന്ധുക്കൾ ഉടൻ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യവാനായിരുന്ന കുഞ്ഞിന്റെ മരണത്തിൽ സംശയം തോന്നിയ സഞ്ജയ് സെൻ ഇക്കാര്യം ഡോക്ടറെ അറിയിച്ചു. തുടർന്ന് പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായത്. തുടർന്ന് പൊലീസ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പോഴാണ് സോനു കുറ്റം സമ്മതിച്ചത്. കുഞ്ഞിനെ നോക്കി താൻ മടുത്തുവെന്നും അതിനാലാണ് ഈ കടുംകൈ ചെയ്തതെന്നുമാണ് സോനു പൊലീസിനോട് പറഞ്ഞത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
കരച്ചിൽ നിർത്തിയില്ല; രണ്ടുവയസുകാരനായ മകനെ ശ്വാസംമുട്ടിച്ച് കൊന്ന അമ്മ അറസ്റ്റിൽ
Next Article
advertisement
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement