കോട്ടയത്ത് 11കാരിയെ അമ്മ കഴുത്ത് ഞെരിച്ചു കൊന്നു

Last Updated:

അരീക്കര എസ്എൻയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് സൂര്യ.

കോട്ടയം: പതിനൊന്നുകാരിയായ മകളെ അമ്മ കഴുത്തു ഞെരിച്ച് കൊന്നു. കോട്ടയം ഉഴവൂർ കാനത്തില്‍ എം.ജി കൊച്ചുരാമന്റെ മകള്‍ സൂര്യയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അമ്മ സാലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരുനെച്ചിയിൽ ഒരു ലോഡ്ജിൽ വാടകയ്ക്ക് താമസിച്ചു വരികയാണ് കൊല്ലപ്പെട്ട സൂര്യയുടെ കുടുംബം. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് കഴുത്തിൽ തോർത്തു ചുറ്റിയ നിലയില്‍ സൂര്യയെ കണ്ടെത്തിയത് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സൂര്യയുടെ സഹോദരൻ സ്വരൂപ് സ്കൂളിൽ നിന്ന് വന്ന സമയത്താണ് സംഭവം പുറത്തറിയുന്നത്. സ്കൂൾ വിട്ടെത്തിയ മകനെ വീടിനുള്ളിൽ പ്രവേശിപ്പിക്കാൻ അമ്മ തയ്യാറായില്ല. ഇതിനെ തുടർന്ന് കുട്ടി വാടക വീടിന്റെ ഉടമയുടെ അടുത്ത് വിവരം പറഞ്ഞു. ഉടമ പറഞ്ഞതനുസരിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്‌റ് വീട്ടിലെത്തിയപ്പോഴാണ് മകളെ കൊലപ്പെടുത്തിയ വിവരം സാലി പറയുന്നത്.
advertisement
തുടർന്ന് നടത്തിയ പരിശോധനയിൽ കഴുത്തിൽ തോർത്ത് മുറുക്കിയ നിലയിൽ സൂര്യയെ കണ്ടെത്തുകയായിരുന്നു. അരീക്കര എസ്എൻയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് സൂര്യ. പാലാ രാമപുരം സ്വദേശികളായ ഇവർ കഴിഞ്ഞ കുറെ വർഷങ്ങളായി ഉഴവൂരിലാണ് താമസം. ഈരാറ്റുപേട്ടയിലെ ഒരു സ്വകാര്യ ആശുപത്ര സുരക്ഷാ ജീവനക്കാരനാണ് സൂര്യയുടെ അച്ഛൻ കൊച്ചുരാമൻ.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോട്ടയത്ത് 11കാരിയെ അമ്മ കഴുത്ത് ഞെരിച്ചു കൊന്നു
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement