പാലക്കാട് കൊല്ലപ്പെട്ട യുവാവിന് കാർ വാടകക്ക് എടുത്തതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുടെ ഭീഷണി ഉണ്ടായിരുന്നതായി അമ്മ

Last Updated:

പാലക്കാട് നിന്നും സുബീഷിനെ ബലം പ്രയോഗിച്ച് കൊണ്ടുപോയ പ്രതികൾ മെഡിക്കൽ കോളേജിന് സമീപത്തെ യാക്കര പുഴയിൽ കൊന്ന് കെട്ടി താഴ്ത്തുകയായിരുന്നു. 

പാലക്കാട്:  പാലക്കാട് കൊല്ലപ്പെട്ട യുവാവിന് കാർ വാടകക്ക് എടുത്തതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുടെ ഭീഷണി ഉണ്ടായിരുന്നതായി അമ്മ. കൊല്ലപ്പെട്ട സുവീഷ് താമസിച്ചിരുന്ന വീട്ടിൽ സുഹൃത്തുക്കൾ ആക്രമണം നടത്തിയിരുന്നതായും അമ്മ പറഞ്ഞു. തത്തമംഗലം സ്വദേശി സുബീഷി (20) നെ സുഹൃത്തുക്കൾ കൊലപ്പെടുത്തി പുഴയിൽ കെട്ടി താഴ്ത്തുകയായിരുന്നു. കേസിൽ ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.
ജൂലൈ 19നാണ് സുബീഷിനെ കാണാതായത്. പിന്നീട് ഇയാളുടെ മൊബൈൽ ഫോൺ സേലത്ത് നിന്നും പൊലീസിന് ലഭിച്ചു. തുടർന്ന് ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞു. 19 ന് രാത്രി പാലക്കാട് നിന്നും സുബീഷിനെ ബലം പ്രയോഗിച്ച് കൊണ്ടുപോയ പ്രതികൾ മെഡിക്കൽ കോളേജിന് സമീപത്തെ യാക്കര പുഴയിൽ കൊന്ന് കെട്ടി താഴ്ത്തുകയായിരുന്നു.
advertisement
പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു.
സുവീഷിന്റെ അമ്മ വേറെ വിവാഹം കഴിച്ച് വേലന്താവളത്താണ് താമസം. സുവീഷ് വിവാഹിതനായെങ്കിലും 2 മാസം മുൻപ് ഭാര്യ തീപ്പൊള്ളലേറ്റ് മരിച്ചു.
ഇടയ്ക്ക് ഫോൺ ഓഫ് ചെയ്ത് സുവീഷ് പോകാറുണ്ടെന്നാണ് അമ്മ വിജയം പറയുന്നത്. എന്നാൽ സ്വിച്ച് ഓഫായിരുന്ന സുവീഷിന്റെ ഫോൺ സേലത്തെ ഒരാൾക്ക് കിട്ടിയതോടെയാണ് സംശയം തോന്നിയത്. തുടർന്ന് ചിറ്റൂർ പൊലീസിൽ പരാതി നൽകി.
advertisement
വാഹന ഇടപാടുമായി ബന്ധപ്പെട്ട് സുവീഷിന് സുഹൃത്തുക്കളുമായി സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി അമ്മ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് സുവീഷ് താമസിച്ചിരുന്ന വീട്ടിൽ സുഹൃത്തുക്കൾ ആക്രമണം നടത്തിയിരുന്നതായും ഇവർ തന്നെയാണോ മകനെ അപായപ്പെടുത്തിയതെന്ന് സംശയമുള്ളതായും സുവീഷിന്റെ അമ്മ പറഞ്ഞു. കഞ്ചാവ് ഉപയോഗിച്ചതിന് സുവീഷിന്റെ പേരിൽ പാലക്കാട് ടൗൺ പൊലീസ് സ്‌റ്റേഷനിൽ 2 കേസുകളുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പാലക്കാട് കൊല്ലപ്പെട്ട യുവാവിന് കാർ വാടകക്ക് എടുത്തതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുടെ ഭീഷണി ഉണ്ടായിരുന്നതായി അമ്മ
Next Article
advertisement
Modi@75: പ്രധാനമന്ത്രി മോദിയുടെ ജീവിതത്തെക്കുറിച്ചുള്ള നെറ്റ്‌വർക്ക് 18-കോഫി ടേബിൾ ബുക്ക് അമിത് ഷായ്ക്ക് സമ്മാനിച്ചു
Modi@75:പ്രധാനമന്ത്രി മോദിയുടെ ജീവിതത്തെക്കുറിച്ചുള്ള നെറ്റ്‌വർക്ക് 18-കോഫി ടേബിൾ ബുക്ക് അമിത് ഷായ്ക്ക് സമ്മാനിച്ചു
  • പ്രധാനമന്ത്രി മോദിയുടെ 75 വർഷത്തെ ജീവിതത്തിലെ നിർണായക നിമിഷങ്ങൾ ഉൾക്കൊള്ളിച്ച പുസ്തകം പുറത്തിറങ്ങി.

  • നെറ്റ്‌വർക്ക് 18 ഗ്രൂപ്പ് എഡിറ്റർ-ഇൻ-ചീഫ് രാഹുൽ ജോഷി പുസ്തകം അമിത് ഷായ്ക്ക് സമ്മാനിച്ചു.

  • മോദിയുടെ ജീവിതം, ദർശനം, നാഴികക്കല്ലുകൾ എന്നിവ ഉൾക്കൊള്ളുന്ന പുസ്തകം അഞ്ച് വിഭാഗങ്ങളിലായി ക്രമീകരിച്ചു.

View All
advertisement