DNA പരിശോധനയിൽ അച്ഛനല്ലെന്ന് തെളിഞ്ഞു; ബധിരയും ഊമയുമായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ 17 മാസത്തിന് ശേഷം യുവാവിന് ജാമ്യം

Last Updated:

സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥിയായ പെൺകുട്ടി 2019 ജുലൈ 23 നാണ് വയറുവേദനയെന്ന് വീട്ടുകാരോട് പറയുന്നത്.

മുംബൈ: ബധിരയും ഊമയുമായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്ന കേസിൽ ജയിലിലായ യുവാവിന് 17 മാസത്തിനു ശേഷം ജാമ്യം. ഡിഎൻഎ പരിശോധനയിൽ ഗർഭസ്ഥ ശിശുവിന്റെ പിതാവ് യുവാവല്ലെന്ന് കണ്ടെത്തിയതോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
മുംബൈയിൽ റസ്റ്റോറന്റ് ജീവനക്കാരനായ ഇരുപത്തിയഞ്ചുകാരനാണ് പീഡനകേസിൽ ജയിലിൽ കഴിഞ്ഞത്. ജാമ്യാപേക്ഷ പരിഗണിക്കേ, കേസിൽ സത്യം കണ്ടെത്താൻ സമയം എടുക്കുമെന്നും ഡിഎൻഎ ഫലത്തിന്റെ അടിസ്ഥാനത്തിൽ യുവാവ് ജാമ്യം നൽകുകയാണെന്നും കോടതി വ്യക്തമാക്കി.
2019 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥിയായ ബധിരയും മൂകയുമായ പെൺകുട്ടി 2019 ജുലൈ 23 നാണ് വയറുവേദനയെന്ന് വീട്ടുകാരോട് പറയുന്നത്. പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ കുട്ടി ഗർഭിണിയാണെന്ന് മനസ്സിലാകുകയായിരുന്നു.
തുടർന്ന് കുട്ടിയോട് വിവരങ്ങൾ ആരാഞ്ഞ വീട്ടുകാരോട് അയൽവാസിയായ യുവാവ് തന്നെ രണ്ട് തവണ ബലാത്സംഗം ചെയ്തിരുന്നതായി പെൺകുട്ടി വെളിപ്പെടുത്തി. ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
advertisement
കേസിൽ യുവാവ് നേരത്തേ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കേസിൽ അന്വേഷണം തുടരുകയാണെന്നും ജാമ്യം അനുവദിക്കരുതെന്നുമുള്ള പൊലീസിന്റെ ആവശ്യം അംഗീകരിച്ചായിരുന്നു കോടതി നടപടി. പിന്നീടാണ് ഡിഎൻഎ പരിശോധനാഫലം യുവാവിന് അനുകൂലമായി വന്നത്.
ഡിഎൻഎ ഫലം അനുകൂലമായതോടെ യുവാവ് വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചു. താൻ നിരപരാധിയാണെന്നും തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു യുവാവിന്റെ വാദം.
You may also like:വീണ്ടും വിവാഹിതനാകുമെന്ന് പറഞ്ഞ ഭർത്താവിനെ വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി ഭാര്യ
യുവാവിന്റെ ജാമ്യാപേക്ഷ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. ജാമ്യം ലഭിച്ചാൽ കുറ്റാരോപിതൻ തെളിവു നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ ഡിഎൻഎ ഫലം യുവാവിന് അനുകൂലമായതിനാൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
advertisement
You may also like:ഉച്ചയുറക്കം തടസ്സപ്പെടുത്തി; പന്ത്രണ്ടുകാരനെ സ്ത്രീ ക്രൂരമായി തല്ലിച്ചതച്ചു
അതേസമയം, മറ്റൊരു സംഭവത്തിൽ പത്തുവയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റിലായി. മധ്യപ്രദേശ് റായ്സെൻ ജില്ലയിൽ ഡാബി പൊലീസ് സ്റ്റേഷന്‍ പരിധിയിൽ ഉൾപ്പെടുന്ന പ്രദേശത്ത് നിന്നുള്ള മുപ്പതുകാരനാണ് അറസ്റ്റിലായത്.
പെൺകുട്ടിക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ സംബന്ധിച്ച് ഇവർ താമസിക്കുന്ന പ്രദേശത്തെ ഗ്രാമമുഖ്യനാണ് പൊലീസിന് വിവരം നൽകിയത്. സ്ഥലത്തെത്തിയ പൊലീസ് ഇരയായ പെൺകുട്ടിയെയും ഏഴും അഞ്ചും വയസുള്ള രണ്ട് സഹോദരങ്ങളെയും ആ വീട്ടിൽ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയെ പിന്നീട് ചൈൽഡ് വെൽഫെയര്‍ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കി.
advertisement
ഇവിടെ നടന്ന കൗൺസിലിംഗിലാണ് മാസങ്ങളോളം നീണ്ട ക്രൂര ലൈംഗികഅതിക്രമങ്ങൾ സംബന്ധിച്ച് കുട്ടി വെളിപ്പെടുത്തിയത്. ഇക്കഴി‍ഞ്ഞ ജനുവരി 14 മകര സംക്രാന്തി ദിനത്തില്‍ മദ്യപിച്ചെത്തിയ പിതാവ് തന്നെ തുടർച്ചയായി പലതവണ ബലാത്സംഗം ചെയ്തുവെന്നും ഇതോടെ ആരോഗ്യനില വഷളായെന്നുമാണ് ആ പത്തുവയസുകാരി വെളിപ്പെടുത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
DNA പരിശോധനയിൽ അച്ഛനല്ലെന്ന് തെളിഞ്ഞു; ബധിരയും ഊമയുമായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ 17 മാസത്തിന് ശേഷം യുവാവിന് ജാമ്യം
Next Article
advertisement
ട്രംപിന് പരമോന്നത സിവിലിയൻ ബഹുമതി നൽകാനൊരുങ്ങി ഇസ്രായേൽ; 2026ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്യും
ട്രംപിന് പരമോന്നത സിവിലിയൻ ബഹുമതി നൽകാനൊരുങ്ങി ഇസ്രായേൽ;2026ലെ സമാധാനത്തിനുള്ള നൊബേൽസമ്മാനത്തിന് നാമനിർദേശം ചെയ്യും
  • മിഡിൽ ഈസ്റ്റിൽ സമാധാനം കൊണ്ടുവരാൻ പ്രധാന പങ്ക് വഹിച്ച ട്രംപിനെ ഇസ്രായേൽ പരമോന്നത ബഹുമതി നൽകും.

  • ട്രംപിനെ 2026ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദേശം ചെയ്യുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചു.

  • നെതന്യാഹു ട്രംപിന്റെ ആഗോള സ്വാധീനം പ്രശംസിച്ച്, ഇസ്രായേലിന്റെ യഥാർത്ഥ സുഹൃത്ത് എന്ന് വിളിച്ചു.

View All
advertisement