വിദ്യാര്‍ഥിയെ സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ച സംഭവം; അധ്യാപികയ്ക്കെതിരെ കേസ്
- Published by:Arun krishna
- news18-malayalam
Last Updated:
കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് മുസഫര്‍നഗര്‍ പോലീസാണ് അധ്യാപിക തൃപ്തി ത്യാഗിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഉത്തര്‍പ്രദേശില്‍ സ്കൂള്‍ വിദ്യാര്‍ഥിയെ സഹപാഠികളെ കൊണ്ട് അധ്യാപിക അടിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് മുസഫര്‍നഗര്‍ പോലീസാണ് അധ്യാപിക തൃപ്തി ത്യാഗിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
നേഹ പബ്ലിക് സ്‌കൂളിലെ ക്ലാസ് മുറിയിൽ വെച്ച് അധ്യാപിക തന്റെ വിദ്യാർത്ഥികളോട് സഹപാഠിയെ അടിക്കാൻ ആവശ്യപ്പെടുന്നതായി കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു, സംഭവത്തിനെതിരെ പൊതുജനങ്ങളിൽ നിന്നും നിരവധി രാഷ്ട്രീയ നേതാക്കളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നു. കുറ്റാരോപിതയായ അധ്യാപിക തൃപ്തി ത്യാഗിയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.
#WATCH | UP: “My son is seven years old. This incident happened on 24th August. The teacher made the students beat my child again & again. My nephew made the video and had gone to school for some work…My seven-year-old child was tortured for an hour or two. He is scared…This… https://t.co/qQ7FaiPbza pic.twitter.com/zEelhTdK6G
— ANI (@ANI) August 26, 2023
advertisement
അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി അധ്യാപിക തൃപ്തി ത്യാഗി രംഗത്തെത്തിയിരുന്നു.ഹോംവർക്ക് ചെയ്യാത്തതിനാലാണ് സഹപാഠികളെക്കൊണ്ട് വിദ്യാർഥിയെ അടിപ്പിച്ചത്. അംഗപരിമിതയായതിനാലാണ് അടിക്കാൻ വേണ്ടി സഹപാഠിയ്ക്ക് നിർദേശം നൽകിയതെന്ന് അധ്യാപിക ന്യായീകരിച്ചു.
സംഭവ സമയത്ത് വിദ്യാർഥിയുടെ ബന്ധു സ്ഥലത്തുണ്ടായിരുന്നുവെന്നും അവൻ പകർത്തിയ വീഡിയോയാണ് പ്രചരിച്ചതെന്നും അധ്യാപിക പറഞ്ഞു. പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോയാണെന്നും അധ്യാപിക ആരോപിക്കുന്നുണ്ട്.
Location :
Uttar Pradesh
First Published :
August 26, 2023 7:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിദ്യാര്‍ഥിയെ സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ച സംഭവം; അധ്യാപികയ്ക്കെതിരെ കേസ്