Bineesh Kodiyeri | നിർണായക നീക്കവുമായി നർക്കോട്ടിക് കൺട്രോൾ ബ്യൂറോ; ബിനീഷ് കോടിയേരിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അപേക്ഷ

Last Updated:

തുടർച്ചയായ 10 ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനുശേഷമാണ് ബിനീഷിനെ കോടതിയിൽ ഹാജരാക്കുന്നത്.

ബെംഗലുരു: ലഹരിക്കടത്ത് കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി). ഇതു സംബന്ധിച്ച് എന്‍‍സിബി കോടതിയിൽ അപേക്ഷ നൽകി. ഹർജി കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് എൻ.സി.ബി അപേക്ഷ നൽകിയിരിക്കുന്നത്.
ബിനീഷിനെ ബെംഗളൂരു സിറ്റി സെഷൻസ് കോടതിയിലാണ് ഹാജരാക്കുന്നത്. ബിനീഷിൻ്റെ ജാമ്യാപേക്ഷയും കോടതിയുടെ മുന്നിലുണ്ട്. തുടർച്ചയായ 10 ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനുശേഷമാണ് ബിനീഷിനെ കോടതിയിൽ ഹാജരാക്കുന്നത്. കഴിഞ്ഞ ദിവസം ബിനീഷിന്റെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ ഉണ്ടായ പ്രശ്നങ്ങൾ ഇഡി കോടതിയെ അറിയിക്കും. കേരളത്തിലെ മറ്റു സ്ഥലങ്ങളിൽ നടന്ന റെയ്ഡിന്റെ വിശദാംശങ്ങളും കോടതിയെ ധരിപ്പിക്കും.
advertisement
അനൂപ് മുഹമ്മദിന്റെ ഹയാത്ത് ഹോട്ടൽ ബിസിനസ് സംബന്ധിച്ച കേസിൽ ഇന്ന് ജ്യാമാപേക്ഷ നൽകേണ്ടതില്ല എന്നാണ് ബിനീഷിന്റെ അഭിഭാഷകർ എടുത്തിരിക്കുന്ന തീരുമാനം. ഇഡിയുടെ നീക്കങ്ങൾ അറിഞ്ഞശേഷം ഹൈക്കോടതിയെ സമീപിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനം മതി എന്നാണ് നിലപാട്. എന്നാൽ, കോടതി അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും ബിനീഷിനെ ചോദ്യം ചെയ്യലിനു വിധേയനാക്കിയത് കോടതിയെ അറിയിക്കും. രാത്രി എട്ടു മണി വരെ മാത്രമേ ചോദ്യം ചെയ്യാൻ പാടുള്ളൂ എന്നായിരുന്നു കോടതി നിർദേശം. ഇന്നലെ രാത്രി എട്ടരയോടെ ആണ് ചോദ്യം ചെയ്യൽ അവസാനിച്ചത്. തുടർന്നു വിൽസൺ ഗാർഡൻ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലേക്കു മാറ്റി.
advertisement
ബിനീഷിന്റെ തിരുവനന്തപുരത്തെ മുഖ്യ ബെനാമി കാർ പാലസ് ഉടമ അബ്ദുൽ ലത്തീഫ് ഒളിവിൽ പോയതായി ഇഡിക്ക് സൂചന ലഭിച്ചു. ലത്തീഫ് രണ്ടാം തീയതിക്ക്‌ ശേഷം ഹാജരാകാം എന്നാണ് അറിയിച്ചിരുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Bineesh Kodiyeri | നിർണായക നീക്കവുമായി നർക്കോട്ടിക് കൺട്രോൾ ബ്യൂറോ; ബിനീഷ് കോടിയേരിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അപേക്ഷ
Next Article
advertisement
ഓൺലൈൻ ഗെയിമിലെ കടം വീട്ടാൻ ആഭരണം മോഷ്ടിക്കുന്നതിനിടെ പിടികൂടിയ അമ്മയെ 20കാരൻ കൊലപ്പെടുത്തി
ഓൺലൈൻ ഗെയിമിലെ കടം വീട്ടാൻ ആഭരണം മോഷ്ടിക്കുന്നതിനിടെ പിടികൂടിയ അമ്മയെ 20കാരൻ കൊലപ്പെടുത്തി
  • 20കാരനായ മകൻ ഓൺലൈൻ ഗെയിമിലെ കടം വീട്ടാൻ ആഭരണം മോഷ്ടിക്കുന്നതിനിടെ അമ്മയെ കൊലപ്പെടുത്തി.

  • മോഷണത്തിനിടെ അമ്മ പിടികൂടിയതിനെ തുടർന്ന് 20കാരൻ അമ്മയെ അടിച്ച് കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

  • പ്രതിയെ സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും ഉപയോഗിച്ച് കണ്ടെത്തി, മോഷ്ടിച്ച ആഭരണങ്ങൾ കണ്ടെടുത്തു.

View All
advertisement