Viral 'കാർഡ് വീട്ടിലുണ്ടെന്ന് അറിയാമെങ്കിൽ കത്തിച്ചു കളയില്ലേ'; ബിനീഷ് കോടിയേരിയെ വെട്ടിലാക്കി ഭാര്യാ മാതാവ് ചാനൽ ചർച്ചയിൽ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ബിനീഷിന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത ക്രെഡിറ്റ് കാര്‍ഡ് തലസ്ഥാനത്തെ ബ്യൂട്ടി പാര്‍ലറില്‍ ഉപയോഗിച്ചെന്ന ആരോപണവും പുറത്തുവന്നിട്ടുണ്ട്.
തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീട്ടിൽ പരിശോധന നടത്തിയതിനു പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ വെട്ടിലാക്കി ഭാര്യാ മാതാവിന്റെ പ്രതികരണം. എൻഫോഴ്സ്മെന്റ് ബിനീഷിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തെന്നു പറയുന്ന ക്രെഡിറ്റ് കാര്‍ഡ് അവർ തന്നെ കൊണ്ടുവന്നതാണെന്നും കാര്‍ഡ് തങ്ങളുടെ കയ്യിലുണ്ടായിരുന്നെങ്കില്‍ അതു കത്തിച്ചു കളയില്ലായിരുന്നോ യെന്നായിരുന്നു ഭാര്യാ മാതാവ് മിനി പ്രദീപിന്റെ പ്രതികരണം. ചാനൽ ചർച്ചയിലാണ് മിനി വിവാദ പ്രതികരണം നടത്തിയത്.
കാർഡ് കണ്ടിരുന്നുവെങ്കില്‍ നശിപ്പിച്ച് കളഞ്ഞേനെയെന്നു വെളിപ്പെടുത്തയവർ അവിടെയുണ്ടായിരുന്ന മറ്റ് തെളിവുകള്‍ നശിപ്പിച്ച് കളഞ്ഞിട്ടുണ്ടാകാമെന്ന ആരോപണവും രാഷ്ട്രീയ എതിരാളികൾ ഉന്നയിക്കുന്നുണ്ട്. എൻഫോഴ്സ്മെന്റ് സംഘം ഭാര്യാമാതാവിന്റെ മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇത് വിശദമായി പരിശോധിക്കുന്നതിലൂടെ തെളിവ് നശിപ്പിച്ചിട്ടുണ്ടോ അക്കാര്യം മറ്റാരെയെങ്കിലും അറിയിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തതയുണ്ടാകുമെന്നാണ് ഇ.ഡി വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
ഇതിനിടെ ബിനീഷിന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത ക്രെഡിറ്റ് കാര്‍ഡ് തലസ്ഥാനത്തെ ബ്യൂട്ടി പാര്‍ലറില്‍ ഉപയോഗിച്ചെന്ന ആരോപണവും പുറത്തുവന്നിട്ടുണ്ട്. കാര്‍ഡ് വിവാദം ബിനീഷ് കോടിയേരിയുടെ ഭാര്യാ കുടുംബത്തിനും വിനയാകുമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
advertisement
എൻഫോഴ്സ്മെന്റ് പരിശോധനയ്ക്കിടെ ബന്ധുക്കളുടെ പ്രതിഷേധവും പൊലീസിന്റെയും ബാലാവകാശ കമ്മിഷന്റെ ഇടപെടലുകളും എല്ലാം ബിനീഷിനുള്ള ഉന്നത സ്വാധീനത്തിന്റെ തെളിവായി ഇഡി കോടതിയില്‍ ചൂണ്ടിക്കാട്ടിയാല്‍ ജാമ്യ സാധ്യതയെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കാര്‍ഡ് കിട്ടിയതായി സ്റ്റേറ്റ്മെന്റില്‍ ഒപ്പിടാന്‍ ബിനീഷിന്റെ ഭാര്യ റെനീറ്റ വിസമ്മതിച്ചതോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇതിനു പിന്നാലെയാണ് ഭാര്യാ മാതാവ് മിനി വിവാദ പ്രതികരണങ്ങളുമായി ചാനൽ ചർച്ചകളിൽ പങ്കെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 07, 2020 7:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Viral 'കാർഡ് വീട്ടിലുണ്ടെന്ന് അറിയാമെങ്കിൽ കത്തിച്ചു കളയില്ലേ'; ബിനീഷ് കോടിയേരിയെ വെട്ടിലാക്കി ഭാര്യാ മാതാവ് ചാനൽ ചർച്ചയിൽ