'ബിനീഷ് കോടിയേരി പാർട്ടിയുടെ ബിനാമി, സ്വതന്ത്രമായ അന്വേഷണം നടന്നാൽ AKG സെന്റർ ജയിലായി പ്രഖ്യാപിക്കേണ്ടി വരും': പി.കെ കൃഷ്ണദാസ്

Last Updated:

അന്വേഷണം സ്വതന്ത്രമായി നടന്നാൽ എ കെ ജി സെന്റർ ജയിലായി പ്രഖ്യാപിക്കേണ്ടി വരുമെന്നും കാരണം സി പി എമ്മും സർക്കാരും പൂർണമായും പ്രതിപട്ടികയിലുണ്ടാകുമെന്നും കൃഷ്ണദാസ് പറഞ്ഞു.

കോഴിക്കോട്: സർക്കാരിന്റെയും പാർട്ടിയുടെയും ബിനാമിയാണ് ബിനീഷ് കോടിയേരിയെന്ന് ബി ജെ പി ദേശീയ എക്സിക്യുട്ടിവ് അംഗം പി.കെ കൃഷ്ണദാസ്. അന്വേഷണം സ്വതന്ത്രമായി നടന്നാൽ എ കെ ജി സെന്റർ ജയിലായി പ്രഖ്യാപിക്കേണ്ടി വരുമെന്നും കാരണം സി പി എമ്മും സർക്കാരും പൂർണമായും പ്രതിപട്ടികയിൽ ഉണ്ടാകുമെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് പി കെ കൃഷ്ണദാസ് ഈ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.
രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ലഹരിക്കടത്ത് കേസിലെ പ്രതിയെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സംവിധാനം പൂർണമായും ദുരുപയോഗം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. എ കെ ജി സെന്ററിൽ പാർട്ടി സെക്രട്ടറി കോടിയേരിയും മുഖ്യമന്ത്രി പിണറായി വിജയനും ഇ ഡി റെയ്ഡിന്റെ പശ്ചാത്തലത്തിൽ നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്തു വിടണം.
You may also like:ഗുരുതര പ്രതിസന്ധികളെ മറയ്ക്കാൻ വ്യാജ ഏറ്റുമുട്ടലുകളിലൂടെ പിണറായി സര്‍ക്കാര്‍ മനുഷ്യരെ കൊന്നുതള്ളുന്നു: ആർ.എം.പി [NEWS]ശിവസേനയും കോൺ​ഗ്രസും മാധ്യമ സ്വാതന്ത്ര്യം ലംഘിക്കുകയാണെന്ന് കെ.സുരേന്ദ്രൻ [NEWS] 'ശബരിമലയിൽ അനാവശ്യ നിയന്ത്രണം എന്തിന്? കോവിഡ് നെഗറ്റീവ് എങ്കിൽ ഭക്തരെ എന്തിന് തടയണം?': എൻഎസ്എസ്‍ [NEWS]
പൊലീസിനെയും ബാലാവകാശ കമ്മീഷനെയും ഉപയോഗപ്പെടുത്തി അന്വേഷണം തടസപ്പെടുത്താൻ പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും നടത്തിയ ഗൂഢാലോചന കുറ്റകരമാണ്. അന്വേഷണം സ്വതന്ത്രമായി നടന്നാൽ എ കെ ജി സെന്റർ ജയിലായി പ്രഖ്യാപിക്കേണ്ടി വരുമെന്നും കാരണം സി പി എമ്മും സർക്കാരും പൂർണമായും പ്രതിപട്ടികയിലുണ്ടാകുമെന്നും കൃഷ്ണദാസ് പറഞ്ഞു. പാർട്ടിയുടെ കീഴ്ഘടകങ്ങൾ മുതൽ പൊളിറ്റ് ബ്യൂറോ വരെ അഴിമതിയിൽ മുങ്ങിക്കിടക്കുകയാണെന്നും പാർട്ടിയുടെയും സർക്കാരിന്റെയും ബിനാമിയാണ് ബിനീഷ് കോടിയേരിയെന്ന് വൈകാതെ പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
അതേസമയം, എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തെ പ്രതിരോധിക്കാനും അട്ടിമറിക്കാനും സംസ്ഥാന സർക്കാരും സി പി എമ്മു നടത്തുന്ന ശ്രമം നിയമവിരുദ്ധവും നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയും ഭരണഘടനാ വിരുദ്ധവുമാണെന്നും പി കെ കൃഷ്ണദാസ് കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അരങ്ങത്തും അണിയറയിലും മുഖ്യമന്ത്രി ആസൂത്രിതമായി ശ്രമിക്കുന്നത് കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഏറ്റുമുട്ടലിന്റെ വേദിയായി കേരളത്തെ മാറ്റാനാണ്. ഫെഡറൽ സംവിധാനത്തെ പാടെ തകർക്കുന്നതിന് തുല്യമാണ് മുഖ്യമന്ത്രിയുടെ ഈ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ വീട്ടിൽ ഇഡി നടത്തിയ റെയ്ഡിനെ പ്രതിരോധിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം പൊലീസും ബാലാവകാശ കമ്മീഷനും സംയുക്തമായി നടത്തിയ നീക്കം ഇതിന് ഉദാഹരണമാണെന്നും ബാലാവകാശ കമ്മീഷൻ ബാലകൃഷ്ണ കുടുംബ കമ്മീഷൻ ആയി അധഃപതിച്ചെന്നും കൃഷ്ണദാസ് പറഞ്ഞു.
advertisement
സി പി എം സംസ്ഥാന സെക്രട്ടറിയുടെ പേരക്കുട്ടിക്ക് ഉറങ്ങാൻ പറ്റിയില്ല എന്നാണ് ബാലാവകാശ കമ്മീഷന് ലഭിച്ച പരാതി. ബാലാവകാശ കമ്മീഷൻ ചെയർമാൻ ആ സ്ഥാനം ഏറ്റശേഷം എത്ര പരാതി കിട്ടി. എത്ര പരാതികളിൽ ഇടപെട്ടു എത്ര സമയത്തിനകം ഇടപെട്ടു എന്ന് വ്യക്തമാക്കണമെന്നും വാർത്താസമ്മേളനത്തിൽ പി കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ബിനീഷ് കോടിയേരി പാർട്ടിയുടെ ബിനാമി, സ്വതന്ത്രമായ അന്വേഷണം നടന്നാൽ AKG സെന്റർ ജയിലായി പ്രഖ്യാപിക്കേണ്ടി വരും': പി.കെ കൃഷ്ണദാസ്
Next Article
advertisement
അന്തസ്സ് തന്നെ മുഖ്യം! സംസ്ഥാനത്തെ തടവുകാരുടെ കൂലി പത്ത് മടങ്ങോളം വർധിപ്പിച്ചു
അന്തസ്സ് തന്നെ മുഖ്യം! സംസ്ഥാനത്തെ തടവുകാരുടെ കൂലി പത്ത് മടങ്ങോളം വർധിപ്പിച്ചു
  • സംസ്ഥാനത്തെ ജയിലുകളിൽ തടവുകാർക്ക് കൂലി പത്ത് മടങ്ങ് വർധിപ്പിച്ച് 530 മുതൽ 620 രൂപയാക്കി

  • സ്‌കിൽഡ്, സെമി സ്‌കിൽഡ്, അൺസ്‌കിൽഡ് വിഭാഗങ്ങളായി വേതന ഘടന ഏകീകരിച്ച് പരിഷ്‌കരിച്ചു

  • വേതന വർധനവ് തടവുകാരുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നിർണായക നടപടിയാണെന്ന് സർക്കാർ

View All
advertisement