B Ranjith | നടി കരഞ്ഞുകൊണ്ട് പുറത്തേക്ക് വന്നു; സെറ്റിൽ ഉള്ളവർക്കും അറിയാം: രഞ്ജിത്ത് കേസിൽ പോലീസ് കമ്മീഷണർ
- Published by:meera_57
- news18-malayalam
Last Updated:
കഴിഞ്ഞ മാസം 28ന് ലഭിച്ച പരാതിക്ക് ശേഷം, മാർച്ച് 31 രാത്രിയിൽ അറസ്റ്റിലേക്ക് നീങ്ങുന്നത് വരെ സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിയിരുന്നു
കൊച്ചി: ലൈംഗികാതിക്രമ കേസിൽ യുവനടി നൽകിയ പരാതിയിൽ മലയാള ചലച്ചിത്ര സംവിധായകൻ ബി. രഞ്ജിത്തിന് (B Ranjith) മേൽ കുരുക്ക് മുറുകുന്നു. രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മാസം 28ന് ലഭിച്ച പരാതിക്ക് ശേഷം, മാർച്ച് 31 രാത്രിയിൽ അറസ്റ്റിലേക്ക് നീങ്ങുന്നത് വരെ സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിയിരുന്നു.
തെളിവ് ശേഖരിച്ചാണ് അറസ്റ്റിലേക്ക് കടന്നത് എന്ന് കമ്മീഷണർ. തൊഴിലടത്തിൽ ഒരു സ്ത്രീക്കും ഇതുണ്ടാകരുത്.
ഷൂട്ടിങ് സെറ്റിൽ വച്ചാണ് അതിക്രമം ഉണ്ടായത്. കരഞ്ഞുകൊണ്ട് യുവതി പുറത്തേക്ക് വരികയായിരുന്നു. ഷൂട്ടിങ് സെറ്റിലുള്ളവർക്ക് ഇക്കാര്യങ്ങൾ അറിയാം. എതിർവശത്ത് നിൽക്കുന്നത് ഗുരുസ്ഥാനീയൻ ആണെന്നും യുവതി. കടുത്ത മാനസിക സംഘർഷത്തിലൂടെ കടന്നുപോയ യുവതിക്ക് സംഭവങ്ങൾ വലിയ വെല്ലുവിളിയായി തോന്നിയെന്നും കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു.
പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടെ സംവിധായകൻ തന്നെ കാരവാനിലേക്ക് ക്ഷണിച്ചുവെന്നും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും നടി ആരോപിച്ചതായി പോലീസ് പറഞ്ഞു. പുതിയ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് സംഭവം നടന്നതെന്നും സംവിധായകൻ സെറ്റിൽ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് ആരോപണം. ലൈംഗികാതിക്രമം, സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ, അശ്ലീല ആംഗ്യങ്ങൾ കാണിക്കൽ എന്നിവയുൾപ്പെടെ നിരവധി വകുപ്പുകൾ പ്രകാരമാണ് കൊച്ചി സിറ്റി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
advertisement
Summary: Allegations against Malayalam film director B. Ranjith in a sexual harassment case filed by a young actress have taken a serious turn. City Police Commissioner Kaliraj Mahesh Kumar told the media that there is evidence against Ranjith. After the complaint was received on the 28th of last month, the police had conducted a thorough investigation into the incident leading to the arrest. The commissioner said that the arrest was made after collecting evidence. He added that this should not happen to any woman in the workplace
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Apr 01, 2026 11:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
B Ranjith | നടി കരഞ്ഞുകൊണ്ട് പുറത്തേക്ക് വന്നു; സെറ്റിൽ ഉള്ളവർക്കും അറിയാം: രഞ്ജിത്ത് കേസിൽ പോലീസ് കമ്മീഷണർ










