'സൂര്യഗായത്രിയുമായുള്ള പ്രണയം നാട്ടിൽ അറിഞ്ഞതോടെ വിവാഹ ആലോചനകൾ മുടങ്ങി'; യുവതിയെ കുത്തിക്കൊന്ന പ്രതി
- Published by:Anuraj GR
- news18-malayalam
Last Updated:
ഷൂട്ടിംഗ് മേഖലയിൽ പ്രവർത്തിച്ചുവരുന്ന അരുണം സൂര്യഗായത്രിയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ ഈ സമയം മറ്റൊരു യുവാവിനെ പ്രണയിച്ച് സൂര്യഗായത്രി വിവാഹിതയാവുകയായിരുന്നു
തിരുവനന്തപുരം: നെടുമങ്ങാട് വീട്ടിൽ കയറി കുത്തി സുഹൃത്ത് കുത്തി പരിക്കേൽപ്പിച്ച യുവതി മരിച്ച സംഭവത്തിൽ പ്രതിയുടെ നിർണായക മൊഴി പൊലീസിന് ലഭിച്ചു. മുമ്പ് സിനിമാ ഷൂട്ടിങ് മേഖലയിൽ പ്രവർത്തിച്ചിരുന്ന സമയത്തെ പ്രണയം നാട്ടിൽ അറിഞ്ഞതോടെ വിവാഹ ആലോചനകൾ മുടങ്ങിയത് കാരണമാണ് സൂര്യഗായത്രിയെ ആക്രമിച്ചതെന്ന് പ്രതി അരുൺ പൊലീസിനോട് പറഞ്ഞു. ഷൂട്ടിംഗ് മേഖലയിൽ പ്രവർത്തിച്ചുവരുന്ന അരുണം സൂര്യഗായത്രിയും തമ്മിൽ പ്രണയത്തിലായിരുന്നു.
എന്നാൽ ഈ സമയം മറ്റൊരു യുവാവിനെ പ്രണയിച്ച് സൂര്യഗായത്രി വിവാഹിതയാവുകയായിരുന്നു. എന്നാൽ ഈ ദാമ്പത്യം സുഖകരമായിരുന്നില്ല.
എന്നാൽ യുവതിയുമായുള്ള പ്രണയം നാട്ടിൽ അറിഞ്ഞ അരുണിന് മറ്റു വിവാഹങ്ങൾ ഒന്നും നടക്കാതിരുന്നത് അസ്വസ്ഥനാക്കിയിരുന്നു, പലപ്പോഴും പൊതു ഇടങ്ങളിൽ വച്ച് കാണുമ്പോൾ സൂര്യഗായത്രി അരുണുമായി വാക്കേറ്റം നടത്തുന്നത് പതിവായിരുന്നു എന്നും, ഇതിലെ പ്രകോപനമാണ് ആക്രമണം നടത്താൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് അരുൺ പോലീസിനു നൽകിയ മൊഴി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരുന്നുവെന്നും, പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ മാത്രമേ വ്യക്തതവരൂ എന്ന് വലിയമല പോലീസ് പറഞ്ഞു.
advertisement
കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷം വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ കയറിയാണ് അരുൺ സൂര്യഗായത്രിയെ കുത്തി പരിക്കേൽപ്പിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് യുവതി മരിച്ചത്. പതിനഞ്ചിലേറെ കുത്തുകളേറ്റ യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ഇന്ന് രാവിലെയോടെ നില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
സൂര്യഗായത്രി താമസിക്കുന്ന ഉഴപ്പാ കോണത്തെ വാടക വീട്ടിൽ എത്തിയ യുവതിയുടെ ആൺസുഹൃത്തും പേയാട് ചിറക്കോണം സ്വദേശിയുമായ അരുൺ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. നെഞ്ചിലും കഴുത്തിലും ഉൾപ്പെടെ എടെ പതിനഞ്ചിൽ പരം കുത്തുകൾ ഏറ്റ സൂര്യഗായത്രി ഗുരുതര പരിക്കുകളോടെ ആയിരുന്നു മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയ ഉൾപ്പെടെ നടത്തിയെങ്കിലും ഇന്ന് പുലർച്ചെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
advertisement
പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അമ്മ വത്സലയ്ക്കും പരിക്ക് പറ്റിയിരുന്നു, വികലാംഗ കൂടിയായ ഇവരും ചികിത്സയിലാണ്. ഭർത്താവുമായി പിണങ്ങി കഴിഞ്ഞ ആറ് മാസക്കാലമായി മാതാപിതാക്കളോട് ആയിരുന്നു സൂര്യഗായത്രി കഴിഞ്ഞു വന്നിരുന്നത്.
സൂര്യഗായത്രിയുടെ വീടിൻറെ പിൻവാതിലിലൂടെയാണ് അരുൺ വീടിനുള്ളിൽ പ്രവേശിച്ചതും, ആക്രമണം നടത്തിയതും നിലവിളി കേട്ട് പരിസരവാസികളും നാട്ടുകാരും ഓടിയെത്തിയപ്പോഴേക്കും അരുൺ ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഒരു വീടിൻറെ ശുചിമുറിയിൽ ഒളിച്ചിരുന്ന് പ്രതിയെ നാട്ടുകാർ പിടികൂടി വലിയമല പോലീസിൽ കൈമാറുകയായിരുന്നു.
advertisement
കൈമാറുന്ന സമയം അരുണിന്റ കൈക്കും പരിക്കേറ്റ ഇരുന്നു. ഇയാൾ പോലീസ് നിരീക്ഷണത്തിൽ നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സയിലാണ്. വരും മണിക്കൂറുകളിൽ കൊലപാതകകുറ്റം ഉൾപ്പെടെ ചുമത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും
Location :
First Published :
August 31, 2021 8:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'സൂര്യഗായത്രിയുമായുള്ള പ്രണയം നാട്ടിൽ അറിഞ്ഞതോടെ വിവാഹ ആലോചനകൾ മുടങ്ങി'; യുവതിയെ കുത്തിക്കൊന്ന പ്രതി


