കോഴിക്കോട് അയല്‍വാസിയുടെ കുത്തേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്; പ്രതി പിടിയിൽ

Last Updated:

കുത്തേറ്റ മൂന്നുപേരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് വടകര പോലീസ് അറിയിച്ചു

News18
News18
കോഴിക്കോട്: വടകര കുട്ടോത്ത് അയല്‍വാസിയുടെ കുത്തേറ്റ് മൂന്ന് പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെയാണ് സംഭവം. മലച്ചാല്‍ പറമ്പത്ത് സ്വദേശികളായ ശശി, രമേശന്‍, ചന്ദ്രന്‍ എന്നിവർക്കാണ് കുത്തേറ്റത്. ഇവരുടെ അയല്‍വാസി ഷാനോജാണ് അക്രമം നടത്തിയത്. പരിക്കേറ്റ മൂന്നുപേരെയും ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിൽ ശശിയുടെ നില ഗുരുതരമാണ്. ശശിയുടെ സഹോദരനാണ് കുത്തേറ്റ രമേശൻ. പ്രതി ഷനോജിനെ വടകര പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി അക്രമം നടത്തിയതിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത വടകര പോലീസ് അന്വേഷണം ആരംഭിച്ചു.
Summary: In Vadakara, Kozhikode, three people Sasi, Rameshan, and Chandran—were injured after being stabbed by their neighbor. The accused has been taken into police custody, and an investigation is underway.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് അയല്‍വാസിയുടെ കുത്തേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്; പ്രതി പിടിയിൽ
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement