ആലപ്പുഴ സഹകരണ സംഘത്തിലെ ക്രമക്കേട് റിപ്പോർട്ട് ചെയ്യാനെത്തിയ ന്യൂസ് 18 മാധ്യമസംഘത്തിന് നേരെ ആക്രമണം
- Published by:Arun krishna
- news18-malayalam
Last Updated:
ആലപ്പുഴ റിപ്പോട്ടർ ശരണ്യ സ്നേഹജന് നേരെ കൊലവിളി മുഴക്കിയാണ് ജീവനക്കാർ അക്രമം അഴിച്ചുവിട്ടത്. ആക്രമണത്തിൽ ഡ്രൈവർ ശ്രീകാന്തിന് പരുക്കേറ്റു.
ആലപ്പുഴയിൽ കണ്ടല്ലൂർ ഫാർമേഴ്സ് സർവീസ് സഹകരണ സംഘത്തിലെ ക്രമക്കേട് റിപ്പോർട്ട് ചെയ്യാനെത്തിയ ന്യൂസ് 18 മാധ്യമസംഘത്തിന് നേരെ ആക്രമണം. കോൺഗ്രസ് നേതാവും ഡിസിസി അംഗവുമായ ബിജു ഈരിക്കലിന്റെ നേത്യത്വത്തിലാണ് കയ്യേറ്റം.ആക്രമണത്തിൽ ഡ്രൈവർ ശ്രീകാന്തിന് പരുക്കേറ്റു.
ആലപ്പുഴ റിപ്പോട്ടർ ശരണ്യ സ്നേഹജന് നേരെ കൊലവിളി മുഴക്കിയാണ് ജീവനക്കാർ അക്രമം അഴിച്ചുവിട്ടത്. ക്രമക്കേട് പുറത്തുകൊണ്ടുവന്ന പരാതിക്കാരനെയും ജീവനക്കാർ കൂട്ടമായി ആക്രമിച്ചു. രേഖളില്ലാതെ ബാങ്ക് ജീവനക്കാര്‍ക്കടക്കം വായ്പകള്‍ നല്‍കിയതിനെ തുടര്‍ന്നുണ്ടായ നഷ്ടം വ്യക്തമാക്കുന്ന ഓഡിറ്റ ്റിപ്പോര്‍ട്ടിലുചടെയാണ് ക്രമക്കേട് പുറത്തുവന്നത്. ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ സഹകരണ സംഘത്തിന്‍റെ പരിസരത്ത് എത്തിയപ്പോഴായിരുന്നു മാധ്യമ സംഘത്തിന് നേരെ ജീവനക്കാരുടെ ആക്രമുണ്ടായത്. കാറിലുണ്ടായിരുന്നു പരാതിക്കാരനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച ഡ്രൈവര്‍ ശ്രീകാന്തിനെയും സംഘം മര്‍ദിച്ചു.
Location :
Alappuzha,Alappuzha,Kerala
First Published :
June 06, 2023 5:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആലപ്പുഴ സഹകരണ സംഘത്തിലെ ക്രമക്കേട് റിപ്പോർട്ട് ചെയ്യാനെത്തിയ ന്യൂസ് 18 മാധ്യമസംഘത്തിന് നേരെ ആക്രമണം