ഒമ്പതു വയസുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 47കാരന് 25 വർഷം കഠിനതടവ്

Last Updated:

2021 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്

തൃശൂരിൽ ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 25 വർഷം കഠിനതടവും 75,000 രൂപ പിഴയും ശിക്ഷ. തളിക്കുളം സ്വദേശി കാളകൊടുവത്ത് വീട്ടിൽ 47 കാരനായ പ്രേംലാലിനെയാണ് തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്. 2021 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
തളിക്കുളം പുനഃരധിവാസ കോളനിയിലെ ബന്ധുവിന്റെ വീട്ടില്‍ താമസിച്ച പ്രതി അയല്‍വാസിയായ 9 വയസുകാരനെ തട്ടികൊണ്ടു പോയി ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. കരഞ്ഞ് കൊണ്ട് ഓടിയ കുഞ്ഞ് അമ്മയോടും അമ്മൂമ്മയോടും വിവരം പറഞ്ഞതിനെ തുടര്‍ന്ന് വലപ്പാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഒമ്പതു വയസുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 47കാരന് 25 വർഷം കഠിനതടവ്
Next Article
advertisement
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
  • സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

  • ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് റിപ്പോർട്ടർ ടി വി ഉടമയടക്കം എട്ടുപേരെതിരെ കേസ് നൽകി.

  • വ്യാജവാർത്തകൾ ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

View All
advertisement