പത്തൊമ്പതുകാരിയുടെ ഇരുകാലുകളും കയ്യും തല്ലിയൊടിച്ചു; ഭർത്താവ് അറസ്റ്റിൽ
- Published by:Vishnupriya S
- news18-malayalam
Last Updated:
ഒമ്പത് മാസം മുമ്പാണ് പരാതിക്കാരിയും പ്രതി ബഹാവുദ്ദീനും വിവാഹിതരായത്
കോഴിക്കോട്: താമരശ്ശേരിയിൽ 19 വയസുകാരിയുടെ ഇരുകാലുകളും കയ്യും ഭർത്താവ് തല്ലിയൊടിച്ചു. ഉണ്ണികുളം സ്വദേശിനിക്കാണ് ഗുരുതരമായി പരിക്കേറ്റത്. തൃശൂർ സ്വദേശി ബഹാവുദ്ദീൻ അൽത്താഫിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഒമ്പത് മാസം മുമ്പാണ് പരാതിക്കാരിയും പ്രതി ബഹാവുദ്ദീനും വിവാഹിതരായത്. അന്ന് മുതൽ ശാരീരിക മാനസിക മർദ്ദനങ്ങള്‍ ആരംഭിച്ചതായി പെൺകുട്ടി പറയുന്നു. സ്ത്രീധനത്തിന്റെ പേരിലടക്കം സഹിക്കാനാവാത്ത പീഡനങ്ങളായതോടെ പൊലീസിൽ പരാതി  നൽകാന്‍ ഒരുങ്ങിയെങ്കിലും ഒത്തുതീർപ്പില്‍ എത്തുകയായിരുന്നു.
പിന്നീടും പീഡനം തുടർന്ന ബഹാവുദ്ദീൻ കഴിഞ്ഞ ദിവസം പെൺകുട്ടിയെ കെട്ടിയിട്ട് മർദ്ദിച്ചു. ഇരുകാലുകളും കയ്യും തല്ലിയൊടിച്ചു. പരിക്കേറ്റ പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മർദ്ദനത്തിന് ഇയാളുടെ ബന്ധുക്കളും കൂട്ടുനിന്നെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. പിടിയിലായ പ്രതി ബഹാബുദ്ദീൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും താമരശ്ശേരി പൊലീസ് പറഞ്ഞു.
Location :
Kozhikode,Kerala
First Published :
August 06, 2023 10:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പത്തൊമ്പതുകാരിയുടെ ഇരുകാലുകളും കയ്യും തല്ലിയൊടിച്ചു; ഭർത്താവ് അറസ്റ്റിൽ



