ഡൽഹിയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്

Last Updated:

രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വാക്കു തർക്കമാണ് വെടിവെയ്പ്പിൽ കലാശിച്ചത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗിർപുരിയിൽ ഞായറാഴ്ച രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. ദീപക് (പത്രാകർ ,35) എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
വെടിയേറ്റ് മരിച്ച ഒരാളെ എത്തിച്ചിട്ടുണ്ടെന്ന് ബിജെആർഎം ആശുപത്രി അധികൃതർ അറിയച്ചതിനെ തുർന്നാണ് പൊലീസ് വിവരം അറിയുന്നതെന്ന് മുതിർന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നരേന്ദ്ര, സൂരജ് എന്നിവർക്കാണ് വെടിവെയ്പ്പിൽ പരിക്കേറ്റത്. കൂടുതൽ അന്വേഷണത്തിനായി പൊലീസ് സംഘം സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട ദീപക്ക്, ഇയാളുടെ സഹോദരൻ എന്നിവരുമായി നരേന്ദ്രനും സൂരജുമടങ്ങുന്ന സംഘം വാക്കുതർക്കത്തിലാവുകയും. വാക്കു തർക്കം വഷളായപ്പോൾ ഇരു സംഘങ്ങളും പരസ്പരം വെടിയുതിർക്കുകയുമായിരുന്നു.
ദീപക്കിന്റെ കഴുത്തിലും ഇരു കാലിലും പുറത്തുമാണ് വെടിയേറ്റത്. നരേന്ദ്രയുടെ പുറത്തും സൂരജിന്റെ കാലിനുമാണ് വെടിയേറ്റത്. എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഡൽഹിയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement