കൊല്ലം: ഓപ്പറേഷന്‍ സ്റ്റഫിന്റെ(Operation Stuff) ഭാഗമായി എക്‌സൈസ് നടത്തിയ റെയ്ഡില്‍ സിനിമ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് മയക്കുമരുന്നുമായി(Drug) പിടിയില്‍(Arrest). ജൂനിയര്‍ ആര്‍ട്ടിസ്റ്റ് നബീഷിനെയാണ് എംഡിഎംഎയുമായി എക്‌സൈസ് പിടിയിലായത്. 1.2ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും ഇത് കടത്താന്‍ ഉപയോഗിച്ച ബൈക്കുമായാണ് നബീഷിനെ അറസ്റ്റ് ചെയ്തത്.
ഇയാള്‍ സിനിമകളിലും ഷോര്‍ട്ട് ഫിലിമുകളിലും ഇയാള്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമ രംഗത്ത് നിന്നുള്ള പരിചയത്തിലാണ് എംഡിഎംഎ ഉപയോഗിക്കാന്‍ തുടങ്ങിയത് എന്നാണ് എക്‌സൈസ് പറയുന്നത്. ലഹരി മാഫിയകളില്‍ നിന്ന് വാങ്ങി കൊല്ലത്തുള്ള വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും 0.5 ഗ്രാമിന് 2000 രൂപയ്ക്ക് വില്‍പ്പന നടത്തിയിരുന്നതായി പ്രതി സമ്മതിച്ചു.
Also Read-POCSO | 17 വയസ്സുകാരിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു; 24കാരൻ പാലായിൽ അറസ്റ്റിൽ
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കേസിലെ ലഹരിമാഫിയയെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചതായി കൊല്ലം ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ബി.സുരേഷ് അറിയിച്ചു.
ഷാഡോ ടീം അംഗങ്ങള്‍ ആയ പ്രിവന്റീവ് ഓഫിസര്‍ എം.മനോജ് ലാല്‍, ബിനുലാല്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ശ്രീനാഥ്, അജിത്ത്, നിഥിന്‍, ജൂലിയന്‍, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ ശാലിനി എന്നിവരാണ് അന്വേഷണത്തില്‍ പങ്കെടുത്തത്.
Rape case | ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിക്ക് 60 വർഷം കഠിന തടവ്
പത്തനംതിട്ട: കോന്നിയില്‍ ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് (Rape case) ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 60 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. അച്ചന്‍കോവില്‍ സ്വദേശിയായ സുനിലിനെയാണ് പത്തനംതിട്ട പോക്‌സോ കോടതി ശിക്ഷിച്ചത്.
പോക്സോ ആക്ട് 5(1) പ്രകാരം 30വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വകുപ്പ് 5 (1) പ്രകാരം 30 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷയായി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വിധിയില്‍ പറയുന്നതിനാല്‍ പ്രതിക്ക് 30 വര്‍ഷം കഠിന തടവ് അനുഭവിച്ചാല്‍ മതിയാകും.
2015 ലാണ് കേസിന് ആസ്പതമായ സംഭവം നടക്കുന്നത്. ജോലി തേടി കോന്നിയിലെത്തിയ പെണ്‍കുട്ടിയെ കൊക്കാത്തോട്ടിലെ വീട്ടില്‍ വെച്ചാണ് പ്രതി പീഡിപ്പിച്ചത്. വീട്ടില്‍ വെച്ച് 15 കാരിയായ പെണ്‍കുട്ടി നിരന്തരം പീഡനം അനുഭവച്ചിരുന്നു. പെണ്‍കട്ടി പഠനാവശ്യം ഹോസ്റ്റലിലേക്കു മാറിയതിന് ശേഷം വയറുവേദനയ്ക്കു ചികില്‍സ തേടിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന കാര്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ആശുപത്രി ജീവനക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. പീന്നിട് പോക്സോ വകുപ്പുകൾ പ്രകാരം പോലീസ് പ്രതിയായ സുനിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.