Infant killed ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു; മുത്തശിയുടെ കാമുകൻ കൊച്ചിയിൽ അറസ്റ്റിൽ

Last Updated:

വിദേശത്ത് ജോലിയുള്ള കുഞ്ഞിന്‍റെ അമ്മ, മുത്തശിയെ നോക്കാൻ ഏൽപ്പിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് മുത്തശിയും കാമുകനും ഹോട്ടലിൽ മുറിയെടുത്തത്

john-benoy
john-benoy
കൊച്ചി: കൊച്ചിയിൽ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മുത്തശിയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പള്ളുരുത്തി സ്വദേശി ജോൺ ബിനോയ് ഡിക്രൂസ് (27) എന്നയാളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കലൂരിലെ ഹോട്ടൽ മുറിയിൽവെച്ചാണ് സംഭവം. കുട്ടിയുടെ അച്ഛന്‍റെ അമ്മയും സുഹൃത്തുമാണ് ഹോട്ടലിൽ മുറിയെടുത്തത്. കുട്ടി ഛർദ്ദിച്ചുവെന്ന് പറഞ്ഞാണ് ആശുപത്രിയിൽ എത്തിച്ചത്.
വിദേശത്ത് ജോലിയുള്ള കുഞ്ഞിന്‍റെ അമ്മ, മുത്തശിയെ നോക്കാൻ ഏൽപ്പിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് മുത്തശിയും കാമുകനും ഹോട്ടലിൽ മുറിയെടുത്തത്. ഛർദ്ദിച്ചെന്ന് പറഞ്ഞ് രാത്രിയിൽ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുമ്പോൾ മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവന്നത്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായിരുന്നു. ഇതോടെ കുട്ടിയുടെ മുത്തശിയെയും കാമുകനെയും പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മുറിയെടുക്കുന്ന സമയത്ത് ഇരുവരുടെയും പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നതായി ഹോട്ടൽ ജീവനക്കാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
advertisement
ഹോട്ടൽ മുറിയെടുത്തപ്പോൾ അഞ്ചു വയസുള്ള ഒരു കുട്ടി കൂടി ഇവർക്കൊപ്പമുണ്ടായിരുന്നു. ഈ കുട്ടി ഇപ്പോൾ പൊലീസിന്‍റെ സംരക്ഷണയിലാണ്. കുട്ടിയെ ഉടൻ ശിശുക്ഷേമസമിതിക്ക് കൈമാറും. ഒന്നരവയസുകാരിയെ കൊലപ്പെടുത്തിയ വിവരം കുഞ്ഞിന്‍റെ മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്. വിദേശത്തുള്ള അവർ ഉടൻ നാട്ടിലെത്തുമെന്നാണ് വിവരം.
Updating...
Summary- In Kochi, one and a half year old girl was drowned in a bucket of water. A friend of the boy's grandmother has been taken into police custody in connection with the incident. John Binoy Dcruz, 27, of Palluruthy is in police custody. The incident took place at a hotel room in Kaloor. The boy's mother and friend booked a room in the hotel. The boy was rushed to hospital with vomiting.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Infant killed ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു; മുത്തശിയുടെ കാമുകൻ കൊച്ചിയിൽ അറസ്റ്റിൽ
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement