കോട്ടയത്ത് ബ്രൗൺഷുഗറുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
- Published by:Nandu Krishnan
- news18-malayalam
Last Updated:
പൊലീസ് ജീപ്പ് കണ്ട് ഓടി രക്ഷപെടാൻ തുടങ്ങിയ പ്രതിയെ പിന്തുടർന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് ബ്രൗൺഷുഗർ കണ്ടെത്തിയത്
കോട്ടയത്ത് നിരോധിത മയക്കുമരുന്നായ ബ്രൗൺ ഷുഗറുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ.പശ്ചിമബംഗാൾ ഉത്തർ ദിനജ്പുർ സ്വദേശി ഇല്യാസ് അലിയെ (35) ആണ് 4.5 ഗ്രാം ബ്രൗൺഷുഗറുമായി ഏറ്റുമാനൂരിൽ നിന്ന് പൊലീസ് പിടികൂടുയത്.വിൽപനയ്ക്കായാണ് പ്രതി ലഹരിമരുന്ന് എത്തിച്ചത്.
ശനിയാഴ്ച പൊലീസിന്റെ പട്രോളിങ്ങിനിടെ പൊലീസ് ജീപ്പ് കണ്ട് ഓടി രക്ഷപെടാൻ തുടങ്ങിയ ഇയാളെ പിന്തുടർന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് ബ്രൗൺഷുഗർ കണ്ടെത്തിയത്. ബ്രൗൺഷുഗർ വിറ്റ് കിട്ടിയ പണവും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു.
ഏറ്റുമാനൂർ എസ്എച്ച്ഒ അൻസലിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ അഖിൽദേവ്, വിനോദ്, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, സൈഫുദീൻ, സെബാസ്റ്റ്യൻ, എച്ച്.ജി. സാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Location :
Kottayam,Kerala
First Published :
May 05, 2025 3:05 PM IST


