പാലക്കാട് വധൂവരന്മാരുടെ തലമുട്ടിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ

Last Updated:

സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ ഇടപെട്ടതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തത്

news 18
news 18
പാലക്കാട്: പല്ലശ്ശനയില്‍ വധുവരന്മാരുടെ തലമുട്ടിച്ച സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. വധൂവരന്മാരുടെ അയൽവാസിയായ സുഭാഷിനെയാണ് കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. ദേഹോപദ്രവമേല്‍പ്പിക്കല്‍,സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
വധൂവരൻമാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പല്ലശ്ശന സ്വദേശിയായ സച്ചിനും കോഴിക്കോട് മുക്കം സ്വദേശിയായ സജ്‌ലയും തമ്മിലുള്ള വിവാഹം കഴിഞ്ഞ് ഗൃഹ പ്രവേശന സമയത്തായിരുന്നു സംഭവം. അയൽവാസിയായ സുഭാഷ് അപ്രതീക്ഷിതമായി പുറകിൽ നിന്നും ഇരുവരുടേയും തലകൾ കൂട്ടിമുട്ടിക്കുകയായിരുന്നു.
Also Read- നിലവിളക്കുമായി വധു ഭർതൃവീട്ടിലേക്ക് കരഞ്ഞ് കയറേണ്ട പാലക്കാട് പല്ലശനയിലെ തലമുട്ടൽ; സോഷ്യൽ മീഡിയയിൽ രോഷം
ആചാരമെന്ന പേരിലാണ് തലമുട്ടിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. അപ്രതീക്ഷിതമായി തല കൂട്ടി ഇടിച്ചതു കാരണം സജ്‌ല ഞെട്ടുന്നതും സങ്കടവും ദേഷ്യവും കാരണം കരഞ്ഞ് കൊണ്ട് വീട്ടിലേക്ക് കയറിപ്പോകുന്നതും വീഡിയോയില്‍‌ കാണാമായിരുന്നു.
advertisement
Also Read- പാലക്കാട് പല്ലശനയിലെ ദമ്പതിമാരുടെ തല കൂട്ടിമുട്ടിച്ച സംഭവം; സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു
സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ ഇടപെട്ടതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തത്. എത്രയും പെട്ടെന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലങ്കോട് പൊലീസിന് വനിതാ കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പാലക്കാട് വധൂവരന്മാരുടെ തലമുട്ടിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement