• HOME
 • »
 • NEWS
 • »
 • crime
 • »
 • Palakkad Murder | ശ്രീനിവാസന്റെ കൊലപാതകികളെ കുറിച്ച് വ്യക്തമായ സൂചന; ബൈക്കിന്റെ നമ്പർ കിട്ടി, പത്തോളം പേർ കസ്റ്റഡിയിൽ

Palakkad Murder | ശ്രീനിവാസന്റെ കൊലപാതകികളെ കുറിച്ച് വ്യക്തമായ സൂചന; ബൈക്കിന്റെ നമ്പർ കിട്ടി, പത്തോളം പേർ കസ്റ്റഡിയിൽ

ശ്രീനിവാസന്‍റെ പോസ്റ്റുമോർട്ടം നടപടികൾ ജില്ലാ ആശുപത്രിയിൽ ഇന്ന് രാവിലെ എട്ടുമണിയോടെ ആരംഭിക്കും

 • Share this:
  പാലക്കാട്:  ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയവരെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചതായി റിപ്പോര്‍ട്ട്. കൊലയാളികൾ സഞ്ചരിച്ച മൂന്നു ബൈക്കുകളിൽ ഒന്നിന്റെ നമ്പർ കിട്ടി. കൊലയാളി സംഘത്തിലെ ആറ് പ്രതികളെയും വൈകാതെ കസ്റ്റഡിയിലെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സംഭവത്തിൽ പത്ത് എസ്.ഡി.പി.ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.

  ശ്രീനിവാസന്‍റെ പോസ്റ്റുമോർട്ടം നടപടികൾ ജില്ലാ ആശുപത്രിയിൽ ഇന്ന് രാവിലെ എട്ടുമണിയോടെ ആരംഭിക്കും.11 മണിയോടെ വിലാപ യാത്രയായി കണ്ണകി നഗർ സ്കൂളിലെത്തിക്കും. പൊതുദർശനത്തിന് ശേഷം മൃതദേഹം 2 മണിക്ക് കറുകോടി ശ്മശനത്തിൽ സംസ്കരിക്കും.

  Also Read- ശ്രീനിവാസന്‍ വധത്തില്‍ പ്രതിഷേധിച്ച BJP പ്രകടനത്തിലേക്ക് കാര്‍ പാഞ്ഞുകയറി; ആറു പേര്‍ക്ക് പരിക്ക്

  എഡിജിപി വിജയ് സാഖറെ പാലക്കാട് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്നലെ രാത്രി ഉന്നത പോലീസ് ഉദ്യാഗസ്ഥരുടെ യോഗം നടന്നിരുന്നു. നിരോധനാജ്ഞ ആരംഭിച്ചതിനാൽ കടുത്ത പോലീസ് വിന്യാസമാണ് പാലക്കാട് ജില്ലയിൽ ക്രമീകരിച്ചിരിക്കുന്നത്.ജില്ലാ പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 24 മണിക്കൂറിനിടെ ജില്ലയില്‍ രണ്ടു കൊലപാതകങ്ങളാണ് നടന്നത്.

  Also Read- ആർഎസ്എസ് നേതാവിനെ വെട്ടിക്കൊന്നു; 24 മണിക്കൂറിനിടെ രണ്ടാമത്തെ കൊലപാതകം

  പോപ്പുലര് ഫ്രണ്ട് , ആര്.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില് കണ്ട് പാലക്കാട് ജില്ലാ പരിധിയില് ഏപ്രില് 20ന് വൈകീട്ട് 6 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് അഡീഷ്‌നല് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ.മണികണ്ഠന് ഉത്തരവ് പുറപ്പെടുവിച്ചു.

  ഇത് പ്രകാരം പൊതുസ്ഥലങ്ങളില് അഞ്ചോ അതിലധികമൊ പേര് ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളില് യോഗങ്ങളൊ, പ്രകടനങ്ങളൊ,ഘോഷയാത്രകളൊ പാടില്ല.ഇന്ത്യന് ആമ്‌സ് ആക്ട് സെക്ഷന് 4 പ്രകാരം പൊതുസ്ഥലങ്ങളില് വ്യക്തികള് ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്.ഇന്ത്യന് എക്‌സിപ്ലോസീവ് ആക്ട് 1884 സെക്ഷന് 4 പ്രകാരം പൊതുസ്ഥങ്ങളില് സ്‌ഫോടകവസ്തുക്കള് കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങള് ഉടലെടുക്കും വിധം സമൂഹത്തില് ഉഹപോഹങ്ങള് പരത്തുകയോ ചെയ്യാന് പാടുളളതല്ലായെന്നും ഉത്തരവില് വ്യക്തമാക്കുന്നു. അവശ്യസേവനങ്ങള്ക്കും ലോ എന്ഫോഴ്‌സ്‌മെന്റ് ഏജന്സികള്ക്കും ഉത്തരവ് ബാധകമല്ല.

  അതേസമയം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.

  സുബൈറിന്റെ ശരീരത്തില്‍ 50ല്‍ അധികം വെട്ടുകള്‍; രക്തം വാര്‍ന്നതാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്


  പാലക്കാട്: പാലക്കാട്(Palakakd) കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട്(Popular Front) നേതാവ് സുബൈറിന്റെ ശരീരത്തില്‍ 50 അധികം വെട്ടുകളെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്(Postmortem Report). കഴുത്തിനും കൈക്കും കാലിനും ഏറ്റ ആഴത്തിലുള്ള മുറിവുകളില്‍ നിന്നും രക്തം വാര്‍ന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സുബൈറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

  മുറിവുകളുടെ എണ്ണം കൂടുതലുള്ളതിനാല്‍ 4 മണിക്കൂറോളമെടുത്താണ് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായത്. എലപ്പുള്ളിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് കൊലപാതകം നടന്നത്. ജുമുഅ നിസ്‌കാരത്തിനുശേഷം പിതാവിനൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്നു സുബൈര്‍. ഈ സമയം കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം വീണ് കിടന്ന സുബൈറിനെ വെട്ടുകയായിരുന്നു. കൈകളിലും കാലിലും തലയിലുമാണ് വെട്ടേറ്റത്.
  Published by:Arun krishna
  First published: