പത്തനംതിട്ട: സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് പണം ആവശ്യപ്പെട്ട് മണല്‍കടത്തുകാരന് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി. പത്തനംതിട്ട കുറിയന്നൂർ പുളിമുക്ക് ബ്രാഞ്ച് സെക്രട്ടറി അരുണ്‍ മാത്യുവിന്റെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.
പണം നൽകിയില്ലെങ്കിൽ മണൽവാരുന്ന വിവരം പോലീസിൽ അറിയിക്കുമെന്നും. 3,000 രൂപ നല്‍കാമെന്ന് മണല്‍കടത്തുകാരന്‍ പറയുമ്പോള്‍ തന്റെ ദാനം വേണ്ടെന്നും 15,000 രൂപ വേണമെന്നും അരുണ്‍ ആവശ്യപ്പെടുന്നു. മണല്‍ക്കടത്തുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തനിക്ക് നേരിട്ട് അറിയാമെന്ന് അരുണ്‍ മാത്യു പറയുന്നു. പണം നൽകിയാൽ എത്ര ലോഡ് വേണമെങ്കിലും വാരിക്കോളാനും നിർദ്ദേശം നൽകുന്നു.
Also read-‘പഴയ വിജയൻ ആയിരുന്നെങ്കിൽ നേരത്തെ മറുപടി പറയുമായിരുന്നു’; പ്രതിപക്ഷനേതാവിനോട് മുഖ്യമന്ത്രി
പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദ ശകലമാണ് പുറത്തുവന്നത്. ഫോണ്‍ സംഭാഷണത്തിന്റെ അവസാനംവരെ ഇരുവരും തമ്മിലുള്ള തര്‍ക്കമാണുള്ളത്. എന്നാൽ പുറത്തുവന്ന സംഭാഷണം തന്റേതാണെന്നും മേഖലയിലെ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ശബ്ദരേഖ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചതാണെന്നുമാണ് അരുണിന്റെ വിശദീകരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.