'ഗര്‍ഭിണിയായ ഭാര്യ'യെ വിവാഹദിനത്തില്‍ പരിചരിച്ച് നവവരന്‍! ഞെട്ടിത്തരിച്ച് വധുവിന്റെ ബന്ധുക്കൾ

Last Updated:

വിവാഹത്തിന് മൂഹൂര്‍ത്തമായിട്ടും വരന്‍ ഓഡിറ്റോറിയത്തില്‍ എത്തിയില്ല. ഇതോടെ പരിഭ്രാന്തരായ വധുവിന്റെ ബന്ധുക്കള്‍ വരനെ തേടിയിറങ്ങി. ഒടുവില്‍ ബംഗലുരുവിലെ താമസസ്ഥലത്ത് വരനെ ഗർഭിണിയായ ഭാര്യയ്ക്കൊപ്പം കണ്ടെത്തുകയായിരുന്നു.

പത്തനാപുരം: വിവാഹത്തിന് മൂഹൂര്‍ത്തമായിട്ടും വരന്‍ ഓഡിറ്റോറിയത്തില്‍ എത്തിയില്ല. ഇതോടെ പരിഭ്രാന്തരായ വധുവിന്റെ ബന്ധുക്കള്‍ വരനെ തേടിയിറങ്ങി. ഒടുവില്‍ ബംഗലുരുവിലെ താമസസ്ഥലത്ത് വരനെ കണ്ടെത്തുകയും ചെയ്തു.
എന്നാല്‍ ഗര്‍ഭിണിയായ ഭര്യയെ പരിചരിക്കുന്ന വരനെ കണ്ട് പെണ്‍വീട്ടുകാര്‍ ഞെട്ടി. ഇതോടെ സംഭവം പൊലീസ് സ്റ്റേഷനിലുമെത്തി.
പത്തനാപുരത്താണ് നാടകീയ സംഭവം അരങ്ങേറിയത്. വരനും വധുവും ഒരേ നാട്ടുകാരണ്. സെപ്തംബറിലാണ് ഇരുവരുടെയും വിവാഹം ഉറപ്പിച്ചത്. ഇതിനു പിന്നാലെ വധുവിന്റെ വീട്ടുകാര്‍ കല്യാണത്തിനുള്ള ഒരുക്കം ആരംഭിക്കുകയും ചെയ്തും. എന്നാല്‍ കല്യാണം ഉറപ്പിച്ച് നാലു മാസമായിട്ടും യുവാവ് നേരത്തെ തന്നെ വിവാഹിതനാണെന്ന കാര്യം പെണ്‍വീട്ടുകാര്‍ അറിഞ്ഞില്ല.
advertisement
ബംഗലുരുവില്‍ ജോലി ചെയ്യുന്ന യുവാവ് അടുത്തിടെ നാട്ടില്‍ വന്ന് മടങ്ങിയിരുന്നു. വിവാഹത്തിന് യുവാവ് എത്താത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ ബംഗലുരുവില്‍ എത്തിയത്.
യുവാവ് താമസിക്കുന്ന വീട്ടില്‍ എത്തിയപ്പോള്‍ ഗര്‍ഭിണിയായ ഭാര്യയ്‌ക്കൊപ്പം ഇയാളെ കണ്ടെത്തുകയായിരുന്നു. ഇതോടെ വധുവിന്റെ വീട്ടുകാര്‍ പൊലീസിനെ സമീപിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പത്തനാപുരം എസ്‌ഐ പുഷ്പകുമാര്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
'ഗര്‍ഭിണിയായ ഭാര്യ'യെ വിവാഹദിനത്തില്‍ പരിചരിച്ച് നവവരന്‍! ഞെട്ടിത്തരിച്ച് വധുവിന്റെ ബന്ധുക്കൾ
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement