കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്സിന് നേരെ രോഗിയുടെ കൈയ്യേറ്റം. താൽക്കാലിക ജീവനക്കാരിയായ നേഹാ ജോണിനാണ് മർദ്ദനമേറ്റത്. ന്യൂറോ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് കുത്തിവെയ്പ്പ് എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു മർദ്ദനമേറ്റത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്.
കുത്തിവെപ്പെടുക്കുന്നതിനിടെ രോഗി നഴ്സിന്‍റെ കൈപിടിച്ച് തിരിക്കുകയായിരുന്നു. കൈക്ക് ഒടിവ് സംഭവിച്ച നേഹ ചികിത്സയിലാണ് രോഗി ചൊവ്വാഴ്ച ആശുപത്രി വിട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Attack on health worker, Doctors murder, Kottayam Medical College