Ragging | പ്ലസ് വൺ വിദ്യാർഥിയ്ക്ക് റാഗിങിന്‍റെ പേരിൽ ക്രൂരമർദ്ദനം; പൊലീസ് അന്വേഷണം തുടങ്ങി

Last Updated:

മറ്റൊരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മുഹമ്മദ് നിഹാല്‍ പറഞ്ഞു

Muhammed_Nihal
Muhammed_Nihal
സിദ്ദിഖ് പന്നൂർ
കോഴിക്കോട്: താമരശ്ശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. താമരശ്ശേരി വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലാണ് റാഗിംഗിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമായ മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.
താമരശ്ശേരി വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാര്‍ത്ഥിയും തച്ചംപൊയില്‍ സ്വദേശിയുമായ മുഹമ്മദ് നിഹാലിനെയാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. മറ്റൊരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മുഹമ്മദ് നിഹാല്‍ പറഞ്ഞു.
advertisement
വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്ന് ബോധം നഷ്ടപ്പെട്ട മുഹമ്മദ് നിഹാലിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കീമോക്ക് വിധേയനായ മകന് മർദ്ദനത്തില്‍ സാരമായി പരുക്കേറ്റുവെന്ന് പിതാവ് ഇബ്രാഹീം നസീര്‍ പറഞ്ഞു. ഇനിയോരു വിദ്യാര്‍ത്ഥിക്കും ഇത്തരം അനുഭവം ഇല്ലാതിരിക്കാന്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇടവേള സമയങ്ങളില്‍ വരാന്തയില്‍നില്‍ക്കാനോ പുറത്തിറങ്ങാനോ സീനിയര്‍ വിദ്യാര്‍ഥികള്‍ അനുവദിക്കാറില്ലെന്നും പരാതിയുണ്ട്. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളായ ഏഴോളം വിദ്യാര്‍ത്ഥികളെ പോലീസ് വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തി.
advertisement
വിദേശത്ത് നിന്നെത്തിയ ഭർത്താവ് പെട്രോളൊഴിച്ച് തീകൊളുത്തിയ ഭാര്യ മരിച്ചു; നാടിനെ നടുക്കിയ കൊലയ്ക്ക് കാരണം സംശയരോഗം
കൊല്ലം: വി​ദേ​ശ​ത്ത് നി​ന്ന് അവധിക്ക് നാട്ടിലെത്തിയ ഭർത്താവ് തീകൊളുത്തിയ ഭാര്യ മരിച്ചു. നീ​ണ്ട​ക​ര നീ​ലേ​ശ്വ​രം തോ​പ്പി​ല്‍ ശ​ര​ണ്യ ഭ​വ​നി​ല്‍ ശ​ര​ണ്യ​യാ​ണ് (35) മ​രി​ച്ച​ത്. ഭ​ര്‍​ത്താ​വ് എ​ഴു​കോ​ണ്‍ ചീ​ര​ങ്കാ​വ് ബി​ജു ഭ​വ​ന​ത്തി​ല്‍ ബി​നു (40)സം​ഭ​വ​ത്തി​നു ശേ​ഷം ച​വ​റ പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി​. ഒ​രാ​ഴ്ച മുമ്പ് അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ ഭ​ര്‍​ത്താ​വ് ഭാ​ര്യ​യു​ടെ ദേ​ഹ​ത്ത് പെ​ട്രോ​ളൊ​ഴി​ച്ച്‌ ക​ത്തിക്കുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റ ശരണ്യയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ചികിത്സയിലിരിക്കെ ശരണ്യ മരണത്തിന് കീഴടങ്ങിയത്.
advertisement
വെള്ളിയാഴ്ച രാ​വി​ലെ 6.30 ഓ​ടെ​യാ​യി​രു​ന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പ്ര​ണ​യി​ച്ച്‌ വി​വാ​ഹി​ത​രാ​യവരാണ് ബി​നും ശരണ്യയും. വിദേശത്ത് ജോലി ഉണ്ടായിരുന്ന ബിനു ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. കഴിഞ്ഞ കുറച്ചുകാലമായി ബിനുവിന് ശരണ്യയെ സംശയമായിരുന്നു. ബിനു വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യത് മുതൽ ബി​നു​വും ശ​ര​ണ്യ​യും ഭ​ര്‍​ത്താ​വി​ന്‍റെ വീ​ടാ​യ എ​ഴു​കോ​ണി​ല്‍ താ​മ​സി​ച്ചു വരികയായിരുന്നു.
എന്നാൽ ര​ണ്ട് ദി​വ​സം മു​മ്പ് ബി​നു​വു​മാ​യി വ​ഴ​ക്കി​ട്ട ശ​ര​ണ്യ നീ​ണ്ട​ക​ര​യി​ലെ വീട്ടിലെത്തി​യ​ത്. ശ​ര​ണ്യ​യെ കൊ​ല​പ്പെ​ടു​ത്ത​ണ​മെ​ന്നു​ള്ള ഉ​ദ്ദേ​ശ്യ​ത്തോ​ട് എ​ഴു​കോ​ണി​ല്‍ നി​ന്ന് ബിനു നീ​ണ്ട​ക​ര​യി​ലെ​ത്തി​യത്. പെട്രോൾ വാങ്ങി കൈയിൽ കരുതിയാണ് ബിനു എത്തിയത്. അടുക്കളയുടെ സമീപത്ത് ഒളിച്ചിരുന്ന ബിനു, ശരണ്യയുടെ അച്ഛൻ പുറത്തുപോയ തക്കം നോക്കി വീട്ടിൽ കയറുകയായിരുന്നു. അടുക്കളയിൽ പാചകം ചെയ്തുകൊണ്ടുനിൽക്കുകയായിരുന്നു ഈ സമയം ശരണ്യ. അവിടെ വെച്ചും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. അതിനിടെയാണ് കൈയിൽ കരുതിയിരുന്ന പെട്രോൾ ശരണ്യയുടെ ദേഹത്തേക്ക് ഒഴിച്ചത്. ഈ സമയം അടുപ്പിൽനിന്ന് തീ ശരണ്യയുടെ ദേഹത്തേക്ക് പടരുകയായിരുന്നു.
advertisement
ശരണ്യയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ 90 ശതമാനത്തോളം പൊള്ളലേറ്റ ശരണ്യ വെള്ളിയാഴ്ച വൈകിട്ട് 6.15ന് മരിച്ചു. ആക്രമണത്തിനിടെ ബിനുവിന്‍റെ കൈയ്ക്കും പൊള്ളലേറ്റു. സംഭവത്തിനുശേഷം വീട്ടിൽനിന്ന് കടന്നുകളഞ്ഞ ബിനു, ചവറ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബിനു-ശരണ്യ ദമ്പതികൾക്ക് നിമിഷ, നിഖിത എന്നിങ്ങനെ രണ്ട് മക്കളുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Ragging | പ്ലസ് വൺ വിദ്യാർഥിയ്ക്ക് റാഗിങിന്‍റെ പേരിൽ ക്രൂരമർദ്ദനം; പൊലീസ് അന്വേഷണം തുടങ്ങി
Next Article
advertisement
ആർമി ഓഫീസറായി ചമഞ്ഞ് ഡോക്ടറെ ബലാത്സംഗം ചെയ്ത ഡെലിവറി ബോയ് അറസ്റ്റിൽ
ആർമി ഓഫീസറായി ചമഞ്ഞ് ഡോക്ടറെ ബലാത്സംഗം ചെയ്ത ഡെലിവറി ബോയ് അറസ്റ്റിൽ
  • ആർമി ലെഫ്റ്റനന്റായി ചമഞ്ഞ് ഡോക്ടറെ ബലാത്സംഗം ചെയ്ത ഡെലിവറി ഏജന്റ് ആരവ് മാലിക് ഡൽഹിയിൽ അറസ്റ്റിലായി.

  • ആർമി യൂണിഫോം ഓൺലൈനായി വാങ്ങി, വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് ഡോക്ടറുടെ വിശ്വാസം നേടിയെന്ന് പോലീസ്.

  • മാലിക്കിനെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, ആൾമാറാട്ടം കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ്.

View All
advertisement