advertisement

കൊച്ചിയിൽ‌ പ്ലസ്ടു വിദ്യാർഥിനിയെ പെട്രോളൊഴിച്ച് ചുട്ടു കൊന്നു; പൊള്ളലേറ്റ് അക്രമിയും മരിച്ചു

Last Updated:

ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയുടെ പിതാവിനെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 

കൊച്ചി: അർധരാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് പ്ലസ്ടു വിദ്യാര്‍ഥിനിയെ പെട്രോളൊഴിച്ച് തീവച്ച് കൊലപ്പെടുത്തി. പൊള്ളലേറ്റ യുവാവും മരിച്ചു. കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്‌നു സമീപമാണ് സംഭവം.  നോര്‍ത്ത് പറവൂര്‍ സ്വദേശിയാണ് യുവാവ്.
ബുധനാഴ്ച രാത്രി 12. 15-ഓടെയാണ് സംഭവം. പ്രണയനൈരാശ്യമാണ് കൊലയ്ക്കു പിന്നിലെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയുടെ പിതാവിനെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീട്ടിലെത്തിയ യുവാവ് പെൺകുട്ടിയെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ മുറിയിൽ നിന്നും പുറത്തേക്കു വന്ന പെൺകുട്ടിയുടെ മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി. യുവാവിന്റെ ശരീരത്തിലേക്കും തീ പടർന്നു. രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പെൺകുട്ടിയുടെ പിതാവിന് പൊള്ളലേറ്റത്. ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
advertisement
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊച്ചിയിൽ‌ പ്ലസ്ടു വിദ്യാർഥിനിയെ പെട്രോളൊഴിച്ച് ചുട്ടു കൊന്നു; പൊള്ളലേറ്റ് അക്രമിയും മരിച്ചു
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement