സ്ത്രീധനമായി ലഭിച്ച 175 പവനും 45 ലക്ഷം രൂപയും പോര; ഭാര്യയ്ക്കെതിരെ മാനസികപീഡനം; യുവാവിനെതിരെ കേസ്

Last Updated:

സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയിട്ടുണ്ടെന്നും സബ്‌ഇൻസ്‌പെക്ടര്‍ പട്ടികയില്‍ പേരുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു റോണി ഐശ്വര്യയെ വിവാഹം കഴിച്ചത്

Wedding
Wedding
തിരുവനന്തപുരം: വിവാഹസമയത്ത് 175 പവൻ സ്വർണവും 45 ലക്ഷം രൂപയും ലഭിച്ചിട്ടും സ്ത്രീധനമായി ഭാര്യവീട്ടുകാരുടെ പേരിലുള്ള ഭൂമിയും എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ മാർത്താണ്ഡം സ്വദേശിനി ഐശ്വര്യയുടെ പരാതിയിൽ ഭർത്താവ് റോണിക്കെതിരെ പൊലീസ് കേസെടുത്ത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെയും കുടുംബത്തെയും മാനസികമായി പീഡിപ്പിച്ചെന്നാണ് കേസ്. റോണിക്കും കുടുംബത്തിനുമെതിരെയാണ് പൊലീസ് കേസെടുത്തത്.
കഴിഞ്ഞ വര്‍ഷമാണ് റോണിയുടെയും ഐശ്വര്യയുടെയും വിവാഹം നടന്നത്. വിവാഹസമയത്ത് 175 പവൻ സ്വർണവും 45 ലക്ഷം രൂപയും സ്ത്രീധനമായി ഐശ്വര്യയുടെ വീട്ടുകാർ നൽകിയിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയിട്ടുണ്ടെന്നും സബ്‌ഇൻസ്‌പെക്ടര്‍ പട്ടികയില്‍ പേരുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു വിവാഹം നടത്തിയത്. എന്നാൽ ഇത് തെറ്റായിരുന്നുവെന്ന് പിന്നീട് വ്യക്തമായി.
അതിനിടെ യുവതിയുടെ രക്ഷിതാക്കളുടെ പേരിലുള്ള രണ്ടേക്കര്‍ ഭൂമിയും റോണിയുടെ പേരില്‍ എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഐശ്വര്യയെയും വീട്ടുകാരെയും ഭീഷണിപ്പെടുത്താൻ തുടങ്ങി. യുവതിയുടെ വീട്ടുകാർ ഈ ഭീഷണിക്ക് വഴങ്ങിയില്ല. ഇതേത്തുടർന്ന് ഐശ്വര്യയെ വീട്ടിൽനിന്ന് ഇറക്കിവിടുകയും വിവാഹമോചനത്തിന് കുടുംബകോടതിയിൽ കേസ് നൽകുകയും ചെയ്തു.
advertisement
ഇതോടെയാണ് യുവതിയും വീട്ടുകാരും റോണിക്കെതിരെ പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനും രക്ഷിതാക്കള്‍ക്കുമെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്ത്രീധനമായി ലഭിച്ച 175 പവനും 45 ലക്ഷം രൂപയും പോര; ഭാര്യയ്ക്കെതിരെ മാനസികപീഡനം; യുവാവിനെതിരെ കേസ്
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement