പൊലീസ് ജീപ്പ് തടഞ്ഞുനിർത്തി എസ് ഐയെ വെട്ടി; മുറിവുമായി പ്രതിയെ മൽപ്പിടിത്തത്തിലൂടെ ‌പിടികൂടി എസ് ഐ

Last Updated:

ആലപ്പുഴ നൂറനാട് പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒയുടെ ചാർജുള്ള എസ് ഐ തിരുവനന്തപുരം മലയിൻകീഴ് കുഴിവിള അകത്തു വീട്ടിൽ വി ആർ അരുൺ കുമാറിനാണ് (37) വെട്ടേറ്റത്.

വെട്ടേറ്റ എസ് ഐ അരുൺകുമാർ, പിടിയിലായ പ്രതി സുഗതൻ
വെട്ടേറ്റ എസ് ഐ അരുൺകുമാർ, പിടിയിലായ പ്രതി സുഗതൻ
ആലപ്പുഴ: സ്കൂട്ടറിൽ പിന്തുടർന്നെത്തിയയാൾ പൊലീസ് ജീപ്പ് തടഞ്ഞ് നിർത്തി എസ് ഐയെ വാളിന് വെട്ടിപ്പരിക്കേൽപ്പിച്ചു. പരിക്ക് വകവെയ്ക്കാതെ മൽപ്പിടിത്തത്തിലൂടെ എസ് ഐ പ്രതിയെ പിടികൂടി. ആലപ്പുഴ നൂറനാട് പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒയുടെ ചാർജുള്ള എസ് ഐ തിരുവനന്തപുരം മലയിൻകീഴ് കുഴിവിള അകത്തു വീട്ടിൽ വി ആർ അരുൺ കുമാറിനാണ് (37) വെട്ടേറ്റത്.
നൂറനാട് മുതുകാട്ടുകര എള്ളുംവിളയിൽ സുഗതൻ (48) ആണു പിടിയിലായത്. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ പൊലീസ് സ്റ്റേഷനു സമീപം പാറ ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. സാരമായി പരിക്കേറ്റ അരുൺ കുമാറിനെ നൂറനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാളുകൊണ്ടുള്ള വെട്ടേറ്റ് എസ് ഐയുടെ ഇടതു കൈപ്പത്തിക്കാണ് പരിക്കേറ്റത്. വെയിൻ കട്ടായതോടെ ഏഴ് തുന്നലുകൾ വേണ്ടി വന്നു.
advertisement
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മദ്യപാനിയായ സുഗതൻ സഹോദരനോടും ഭാര്യയോടും സ്ഥിരമായി വഴക്കിനെത്തുന്നതായി പരാതി ലഭിച്ചിരുന്നു. തുടർന്ന് പരാതിയിൽ ഞായറാഴ്ച സുഗതനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഉച്ചയോടെ മാതാപിതാക്കൾക്കൊപ്പം സ്റ്റേഷനിലെത്തിയ ഇയാളുടെ പെരുമാറ്റം മോശമായി തോന്നിയതോടെ തിങ്കളാഴ്ച വരാൻ പറഞ്ഞ് വിട്ടയച്ചിരുന്നു.
advertisement
വൈകിട്ട് പട്രോളിങ് ഡ്യൂട്ടിക്കായി എസ് ഐ ജീപ്പിൽ വരികയായിരുന്നു. ഡ്രൈവർ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. ജീപ്പിന് പിന്നാലെ സ്കൂട്ടറിൽ വന്ന പ്രതി പാറ ജംഗ്ഷനിൽ വെച്ച് ജീപ്പ് വേഗത കുറച്ച സമയം സ്കൂട്ടർ വട്ടം വെച്ചു . ജീപ്പിൽ നിന്നും ഇറങ്ങിയ എസ് ഐയെ വാൾ ഉപയോഗിച്ച് കഴുത്തിന്‌ വെട്ടാൻ ശ്രമിച്ചത് ഇടതു കൈകൊണ്ട് തടയുമ്പോൾ വെട്ടേൽക്കുകയായിരുന്നു. പരിക്ക് വകവെയ്ക്കാതെ മൽപ്പിടിത്തത്തിലൂടെ എസ് ഐ അക്രമിയെ പിടികൂടി ജീപ്പിൽ കയറ്റിയ ശേഷമാണ് ചികിത്സക്കായി ആശുപത്രിയിലേക്ക് പോയത്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ എസ്.ഐയെ ആശുപത്രിയിൽ സന്ദർശിച്ചു. ഒരു വർഷം മുമ്പാണ് അരുൺ കുമാർ നൂറനാട് സ്റ്റേഷനിൽ ചാർജ് എടുത്തത്
മലയാളം വാർത്തകൾ/ വാർത്ത/Crime/
പൊലീസ് ജീപ്പ് തടഞ്ഞുനിർത്തി എസ് ഐയെ വെട്ടി; മുറിവുമായി പ്രതിയെ മൽപ്പിടിത്തത്തിലൂടെ ‌പിടികൂടി എസ് ഐ
Next Article
advertisement
ചൊവ്വാഴ്ചയും ഹാജരാകണമെന്ന് സിബിഐ നോട്ടീസ്; പൊങ്കലിന് നാട്ടിൽ പോകണമെന്ന് വിജയ്
ചൊവ്വാഴ്ചയും ഹാജരാകണമെന്ന് സിബിഐ നോട്ടീസ്; പൊങ്കലിന് നാട്ടിൽ പോകണമെന്ന് വിജയ്
  • കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യെ സിബിഐ 6 മണിക്കൂർ ചോദ്യം ചെയ്തു, ചൊവ്വാഴ്ച വീണ്ടും ഹാജരാകാൻ നോട്ടീസ്.

  • പൊങ്കലിന് നാട്ടിൽ പോകേണ്ടതുണ്ടെന്നും ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് എത്താനാകില്ലെന്നും വിജയ് അറിയിച്ചു

  • റാലിയിൽ പങ്കെടുക്കാൻ വിജയ് എത്താൻ വൈകിയതിന്റെ കാരണങ്ങളും സിബിഐ വിശദമായി അന്വേഷിച്ചതായി റിപ്പോർട്ട്

View All
advertisement