ഇന്റർഫേസ് /വാർത്ത /Crime / Violence Against Women| മുഖത്ത് 118 തുന്നലുകൾ ! ബലാത്സംഗത്തെ എതിർത്ത സ്ത്രീയെ പേപ്പർ കട്ടർ കൊണ്ട് ആക്രമിച്ചു

Violence Against Women| മുഖത്ത് 118 തുന്നലുകൾ ! ബലാത്സംഗത്തെ എതിർത്ത സ്ത്രീയെ പേപ്പർ കട്ടർ കൊണ്ട് ആക്രമിച്ചു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

മൂന്നംഗ സംഘം യുവതിയെ പേപ്പർ കട്ടർ കൊണ്ട് ആക്രമിക്കുകയായിരുന്നു

  • Share this:

ഭോപ്പാൽ: ബലാത്സംഗം എതിർത്തതിനെ തുടർന്ന് യുവതിയെ പേപ്പർ കട്ടർ ഉപയോഗിച്ച് ആക്രമിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. മുഖത്ത് പേപ്പർ കട്ടർ ഉപയോഗിച്ച് ആക്രമിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. 118 തുന്നലുകളാണ് യുവതിയുടെ മുഖത്തുള്ളത്.

വെള്ളിയാഴ്ച്ച ഭോപ്പാലിലെ ടിടി നഗറിലാണ് ആക്രമണം നടന്നത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, വെള്ളിയാഴ്ച്ച ടിടി നഗറിലുള്ള ശ്രീ പാലസ് ഹോട്ടലിൽ എത്തിയതായിരുന്നു യുവതിയും ഭർത്താവും. ഇവിടെ ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചിലരുമായി വാക്കുതർക്കമുണ്ടായി.

ഇതിനു ശേഷം ഭർത്താവ് ഹോട്ടലിന് അകത്തു കയറിയ സമയത്ത് അക്രമി സംഘം യുവതിക്ക് നേരെ അശ്ലീല പരാമർശങ്ങൾ നടത്തുകയും വിസിലടിക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത യുവതിയെ സംഘം മൂന്നോ നലോ തവണ മുഖത്തടിച്ചതായി പൊലീസ് പറയുന്നു.

Also Read-മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; മധ്യവയസ്‌കന്‍ മരിച്ചു

ഭർത്താവുമായി കടയിൽ കുപ്പിവെള്ളം വാങ്ങാനെത്തിയതായിരുന്നു യുവതി. വെള്ളം വാങ്ങി തിരികെ എത്തിയ യുവതിയേയും ഭർത്താവിനേയും സംഘം ആക്രമിക്കുകയായിരുന്നു. വലിയൊരു ആൾക്കൂട്ടം നോക്കി നിൽക്കേയായിരുന്നു യുവതിയെ സംഘം ആക്രമിച്ചത്. യുവതിയുടെ പിന്നിൽ നിന്നാണ് സംഘം ആക്രമിച്ചത്. മുഖത്ത് പേപ്പർ കട്ടർ കൊണ്ട് ആക്രമിക്കുകയായിരുന്നു.

ഇവരെ ഭർത്താവ് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. മുഖത്ത് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് യുവതിയെ ഉടൻ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. മൂന്ന് പേർ ചേർന്നാണ് യുവതിയേയും ഭർത്താവിനേയും ആക്രമിച്ചത്.

Also Read-ഭാര്യയുടെ മരണത്തില്‍ മകനെ കുടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍

സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ബാദ്ഷാ ബെഗ്, അജയ് എന്ന ബിട്ടി സിബ്ദേ എന്നിവരാണ് അറസ്റ്റിലായത്. മൂന്നാമത്തെയാൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർ പൊലീസ് കസ്റ്റഡിയിലാണ്. അതേസമയം, ആക്രമണത്തിനിരയായ യുവതിയെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വീട്ടിലെത്തി സന്ദർശിച്ചു.

അക്രമി സംഘത്തെ ചോദ്യം ചെയ്ത യുവതിയെ മുഖ്യമന്ത്രി അഭിനന്ദിച്ചു. യുവതിക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും നൽകി. അക്രമങ്ങൾക്കെതിരെ പ്രതികരിക്കുന്നതിന് മറ്റ് സ്ത്രീകൾക്ക് യുവതി മാതൃകയായെന്നും മുഖ്യമന്ത്രി പറഞ്ഞു.

First published:

Tags: Bhopal, Violence against women