ജോലിക്ക് നിന്ന് വീട്ടിലെ ഒന്നരക്കോടിയോളം രൂപയുടെ ആഭരണം മോഷ്ടിച്ച് ട്രെയിനിൽ കടന്ന് യുവാവ്; ഫ്ലെറ്റിലെത്തി പിടികൂടി പൊലീസ്

Last Updated:

ജോലിക്ക് നിന്ന വീട്ടിൽ ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് ലോക്കറുമെടുത്ത് കടന്നു കളയുകയായിരുന്നു.ഏതാണ്ട് ഒന്നരക്കോടിയോളം രൂപ വിലവരുന്ന ഡയമണ്ട് ആഭരണങ്ങളായിരുന്നു ലോക്കറിനുള്ളിലുണ്ടായിരുന്നത്

ബംഗളൂരു: കോടിക്കണക്കിന് രൂപയുടെ മോഷണ മുതലുമായി ട്രെയിനിൽ രക്ഷപ്പെടാൻ ശ്രമിച്ചയാളെ ഫ്ലൈറ്റിലെത്തി പിടികൂടി പൊലീസ്. ബംഗളൂരു പൊലീസാണ് കള്ളനെ കുടുക്കാൻ അസാധാരണ നടപടികൾ കൈക്കൊണ്ടത്. പശ്ചിമ ബംഗാൾ ബുർദ്വാൻ സ്വദേശിയായ കൈലാഷ് ദാസ് എന്നയാളെയാണ് പൊലീസ് അതിസമർഥമായി കുടുക്കിയത്.
ബംഗളൂരുവിലെ ഒരു കുടുംബത്തിൽ സഹായി ആയി നിൽക്കുകയാണ് കൈലാഷ്. ഒക്ടോബർ ആദ്യവാരത്തോടെ ഈ കുടുംബത്തിലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. കുടുംബത്തിലെ മറ്റംഗങ്ങൾ ഇയാളുടെ ചികിത്സാ ആവശ്യവുമായി ബന്ധപ്പെട്ട് തിരക്കിലായതോടെ ഇയാൾ അവസരം മുതലെടുത്ത് മോഷണ പദ്ധതി തയ്യാറാക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ ഒൻപതിന് പദ്ധതി നടപ്പാക്കിയ ഇയാൾ വീട്ടിൽ ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് ലോക്കറുമെടുത്ത് കടന്നു കളയുകയായിരുന്നു.
advertisement
ഏതാണ്ട് ഒന്നരക്കോടിയോളം രൂപ വിലവരുന്ന ഡയമണ്ട് ആഭരണങ്ങളായിരുന്നു ലോക്കറിനുള്ളിലുണ്ടായിരുന്നത്. ലോക്കർ തുറക്കാൻ പലശ്രമങ്ങളും നടത്തി പരാജയപ്പെട്ടപ്പോഴാണ് കൈലാഷ് ലോക്കറുമായി തന്നെ നാട്ടിലേക്ക് പോകാൻ തീരുമാനിച്ചത്. ഇതിനിടെ ഇയാൾ ജോലിക്ക് നിന്ന കുടുംബം നൽകിയ പരാതി അനുസരിച്ച് ബംഗളൂരു പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സിസിറ്റിവി ദൃശ്യങ്ങൾ അടിസ്ഥാനപ്പെടുത്തി നടത്തിയ തിരച്ചിലിൽ ഇയാൾ യശ്വന്ത്പുർ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ കയറിയതായി വ്യക്തമായി.
advertisement
ഇതോടെയാണ് പൊലീസ് വിമാനത്തിൽ കൊല്‍ക്കത്തയിലേക്ക് തിരിച്ചത്. റെയിൽവെ സ്റ്റേഷനിൽ പൊലീസിനെ കണ്ട് അമ്പരന്ന കൈലാഷ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിയിലായി. ഇയാളെ പിന്നീട് ബംഗളൂരുവിലെത്തിക്കുകയും ചെയ്തു. ഇതാദ്യമായല്ല ബംഗളൂരു പൊലീസ് കള്ളനെ കുടുക്കാൻ ഇത്തരത്തിൽ വേറിട്ട വഴികൾ തേടുന്നത്.
2019 ല്‍ സമാനമായ സംഭവത്തിൽ ജോലിക്ക് നിന്ന വീട്ടിൽ നിന്ന് മോഷണം നടത്തി കടന്നു കളഞ്ഞയാളെ രാജസ്ഥാനിലെത്തിയാണ് പൊലീസ് കുടുക്കിയത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
ജോലിക്ക് നിന്ന് വീട്ടിലെ ഒന്നരക്കോടിയോളം രൂപയുടെ ആഭരണം മോഷ്ടിച്ച് ട്രെയിനിൽ കടന്ന് യുവാവ്; ഫ്ലെറ്റിലെത്തി പിടികൂടി പൊലീസ്
Next Article
advertisement
പഹൽഗാം ഭീകരാക്രമണ ഇരകൾക്ക് സൗജന്യമായി 1500 സ്മാർട്ട് വീടുകൾ; ജമ്മുകശ്മീർ സർക്കാരുമായി HRDS ധാരണാപത്രം
പഹൽഗാം ഭീകരാക്രമണ ഇരകൾക്ക് സൗജന്യമായി 1500 സ്മാർട്ട് വീടുകൾ; ജമ്മുകശ്മീർ സർക്കാരുമായി HRDS ധാരണാപത്രം
  • 1500 സ്മാർട്ട് വീടുകൾ പഹൽഗാം ഭീകരാക്രമണ ഇരകൾക്ക് സൗജന്യമായി നൽകാൻ ജമ്മുകശ്മീർ സർക്കാർ പദ്ധതി.

  • 702 ചതുരശ്ര അടിയിൽ ആധുനിക സാങ്കേതിക മികവിൽ മൂന്ന് ബെഡ്‌റൂം സ്മാർട് വീടുകളാണ് നിർമ്മിക്കുന്നത്.

  • വീടുകൾക്ക് 30 വർഷത്തെ ഗ്യാരൻ്റി നൽകും, സൗജന്യ ഇന്റർനെറ്റ്, ആരോഗ്യ-വിദ്യാഭ്യാസ ബോധവത്കരണം ഉറപ്പാക്കും.

View All
advertisement