ഇടുക്കിയിൽ അറസ്റ്റ് ഒഴിവാക്കാൻ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

Last Updated:

പൊലീസ് ഉദ്യോഗസ്ഥന്റെ സഹായി വണ്ടിപ്പെരിയാർ സ്വദേശി റഷീദും പിടിയിലായിട്ടുണ്ട്

News18
News18
തൊടുപുഴ: ഇടുക്കിയിൽ കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോ​ഗസ്ഥൻ വിജിലൻസ് പിടിയിൽ. തൊടുപുഴയിലെ പോലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രദീപ്‌ ജോസ് ആണ് പിടിയിൽ ആയത്.
ചെക്ക് കേസിൽ അറസ്റ്റ് ഒഴിവാക്കാൻ 10000 രൂപ കൈക്കൂലി വാങ്ങിയതിനായിരുന്നു പിടിയിലായത്. ഇയാളുടെ സഹായി വണ്ടിപ്പെരിയാർ സ്വദേശി റഷീദും പിടിയിലായിട്ടുണ്ട്. റഷീദിന്റെ ഗൂഗിൾ പേ വഴിയായിരുന്നു പണം വാങ്ങിയത്.
അതേസമയം, തദ്ദേശ സ്ഥാപനങ്ങളിലെയും തദ്ദേശ വകുപ്പിലെയും കൈക്കൂലി ഉൾപ്പെടെയുള്ള അഴിമതികൾ തെളിവു സഹിതം അറിയിക്കാൻ 80780 66060 എന്ന വാട്സ് ആപ്പ് നമ്പർ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പരിഷ്കരിച്ച വെബ്സൈറ്റിന്റെ (https://lsgd.kerala.gov.in) ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇടുക്കിയിൽ അറസ്റ്റ് ഒഴിവാക്കാൻ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ
Next Article
advertisement
ഓൺലൈൻ ഗെയിമിലെ കടം വീട്ടാൻ ആഭരണം മോഷ്ടിക്കുന്നതിനിടെ പിടികൂടിയ അമ്മയെ 20കാരൻ കൊലപ്പെടുത്തി
ഓൺലൈൻ ഗെയിമിലെ കടം വീട്ടാൻ ആഭരണം മോഷ്ടിക്കുന്നതിനിടെ പിടികൂടിയ അമ്മയെ 20കാരൻ കൊലപ്പെടുത്തി
  • 20കാരനായ മകൻ ഓൺലൈൻ ഗെയിമിലെ കടം വീട്ടാൻ ആഭരണം മോഷ്ടിക്കുന്നതിനിടെ അമ്മയെ കൊലപ്പെടുത്തി.

  • മോഷണത്തിനിടെ അമ്മ പിടികൂടിയതിനെ തുടർന്ന് 20കാരൻ അമ്മയെ അടിച്ച് കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

  • പ്രതിയെ സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും ഉപയോഗിച്ച് കണ്ടെത്തി, മോഷ്ടിച്ച ആഭരണങ്ങൾ കണ്ടെടുത്തു.

View All
advertisement