Sreekanth Vettiyar| ബലാത്സംഗക്കേസിൽ വ്ലോഗർ ശ്രീകാന്ത് വെട്ടിയാറിനെ പൊലീസ് ചോദ്യം ചെയ്യുന്നു

Last Updated:

എറണാകുളം സെൻട്രൽ സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ 

കൊച്ചി: ബലാത്സംഗ കേസില്‍ (Rape Case)  വ്ലോഗർ  ശ്രീകാന്ത് വെട്ടിയാറിനെ (Sreekanth Vettiyar)  പൊലീസ് ചോദ്യം ചെയ്യുന്നു. കൊച്ചി സെന്‍ട്രന്‍ സ്‌റ്റേഷനിലാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ശ്രീകാന്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
രാവിലെ ഒമ്പത് മണിയ്ക്കാണ് ശ്രീകാന്ത് വെട്ടിയാര്‍ സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനിലെത്തിയത്. അഭിഭാഷകനും ഒപ്പമുണ്ടായിരുന്നു. 10 മണിയോടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് വെട്ടിയാര്‍ ഒഴിവില്‍ പോയിരുന്നു. പഴയ രൂപത്തില്‍ നിന്ന് ഏറെ മാറ്റം ശ്രീകാന്തിനുണ്ട്. താടി നീക്കം ചെയ്തിട്ടുണ്ട്.
advertisement
യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ശ്രീകാന്ത് വെട്ടിയാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പീഡന പരാതി നിലനില്‍ക്കില്ലെന്നായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. ഗൂഢലക്ഷ്യത്തോടെയാണ് പീഡന ആരോപണം ഉയര്‍ത്തിയതെന്നും ശ്രീകാന്ത് വ്യക്തമാക്കിയിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് ശ്രീകാന്തിന് മുന്‍കൂര്‍ജാമ്യം നല്‍കിയിരുന്നത്.
ആലുവയിലെ ഫ്ളാറ്റിലും കൊച്ചിയിലെ ഹോട്ടലുകളിലും വെച്ച് ശ്രീകാന്ത് വെട്ടിയാര്‍ പീഡിപ്പിച്ചെന്നായിരുന്നു കൊല്ലം സ്വദേശിയായ യുവതിയുടെ പരാതി. കഴിഞ്ഞ  വര്‍ഷം ജനുവരിയിലും ഡിസംബറിലുമായിട്ടാണ് പീഡനം നടത്തിയത്. ശാരീരികമായും മാനസികമായും ഉപദ്രവിച്ചു. സാമ്പത്തികമായി ചൂഷണം ചെയ്തതിരുന്നതായും പരാതിയില്‍ യുവതി ചൂണ്ടിക്കാണിച്ചിരുന്നു.
advertisement
കൊച്ചിയില്‍ വെച്ചാണ് ശ്രീകാന്തുമായി യുവതി പരിചയപ്പെട്ടത്. പിന്നീടാണ് സൗഹ്യദം ഉപയോഗപ്പെടുത്തി പീഡിപ്പിച്ചതെന്ന് യുവതി പറഞ്ഞു. പരാതിയില്‍ നിന്ന് പിന്‍മാറാന്‍ ശ്രീകാന്ത് വെട്ടിയാര്‍ സുഹ്യത്തുക്കള്‍ വഴി സമ്മര്‍ദം ചൊലുത്തിയതായും ആരോപിച്ചിരുന്നു.
advertisement
യൂട്യൂബ് വ്ലോ​ഗിങ്ങിലൂടെയും ട്രോൾ വീഡിയോകളിലൂടെയുമാണ് ശ്രീകാന്ത് പ്രശസ്തനായത്. ഇയാൾക്ക് ഫേസ്ബുക്കിൽ മാത്രം 3 ലക്ഷം ഫോളോവേഴ്‌സാണുള്ളത്. ഇതിന് പിന്നാലെയാണ് വെട്ടിയാറിനെതിരെ ലൈംഗിക ആരോപണം ആദ്യം ഉയർന്നത്. 'വിമൻ എ​ഗെൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ്' എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ബലാത്സംഗ ആരോപണം ആദ്യം ഉന്നയിച്ചിരുന്നത്. എന്നാൽ വീണ്ടും അതേ പേജിലൂടെ മറ്റൊരു യുവതി കൂടി ശ്രീകാന്തിനെതിരെ #MeToo ആരോപണവുമായി രംഗത്ത് വരികയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Sreekanth Vettiyar| ബലാത്സംഗക്കേസിൽ വ്ലോഗർ ശ്രീകാന്ത് വെട്ടിയാറിനെ പൊലീസ് ചോദ്യം ചെയ്യുന്നു
Next Article
advertisement
ഭാര്യയുടെ വക കള്ളക്കേസുകൾ; അച്ഛനെതിരെ പോക്‌സോ; കണ്ണൂരിലെ നാലുപേരുടെ മരണത്തിൽ കുറിപ്പ് പുറത്ത്
ഭാര്യയുടെ വക കള്ളക്കേസുകൾ; അച്ഛനെതിരെ പോക്‌സോ; കണ്ണൂരിലെ നാലുപേരുടെ മരണത്തിൽ കുറിപ്പ് പുറത്ത്
  • കുടുംബ പ്രശ്നങ്ങൾ രൂക്ഷമായതോടെ കലാധരനും അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തതായി കണ്ടെത്തി

  • ഭാര്യയുടെ കള്ളക്കേസുകളും മക്കളുടെ സംരക്ഷണ തർക്കവും കലാധരനെ മാനസികമായി പീഡിപ്പിച്ചെന്ന് കുറിപ്പിൽ

  • മക്കൾക്ക് അമ്മയോടൊപ്പം പോകാൻ താൽപ്പര്യമില്ലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു

View All
advertisement