Arya Rajendran | തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയും വിവാഹിതരാകുന്നു

Last Updated:

ബാലസംഘത്തിൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ മുതലുള്ള പരിചയമാണ് വിവാഹത്തിലേക്കെത്തിയത്‌.

സച്ചിൻ ദേവ്, ആര്യാ രാജേന്ദ്രൻ
സച്ചിൻ ദേവ്, ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍  (Thiruvananthapuram Mayor) ആര്യാ രാജേന്ദ്രനും (Arya Rajendran) ബാലുശേരി എംഎല്‍എ കെ എം സച്ചിന്‍ ദേവും (Sachin Dev) വിവാഹിതരാകുന്നു. വിവാഹ തീയതി (Wedding Date) സംബന്ധിച്ച് തീരുമാനിച്ചിട്ടില്ല. എന്നാൽ ഇരുകുടുംബങ്ങളും വിവാഹത്തിന് ധാരണയായതായി അടുത്ത ബന്ധുക്കൾ അറിയിച്ചു. ഒരു മാസത്തിന് ശേഷമാവും വിവാഹം. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം എല്‍എ യും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറുമാണ് വിവാഹിതരാകുന്നത്.
ബാലസംഘത്തിൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ മുതലുള്ള പരിചയമാണ് വിവാഹത്തിലേക്കെത്തിയത്‌. ബാലസംഘം, എസ്എഫ്‌ഐ പ്രവര്‍ത്തന കാലത്തുതന്നെ ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. 21 ാം വയസ്സിലാണ് ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം മേയര്‍ ആകുന്നത്. തിരുവനന്തപുരം ഓള്‍ സെയിന്റ്സ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ശ്രദ്ധ നേടിയത്. ബാല സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ് ആര്യ.
advertisement
കോഴിക്കോട് നെല്ലിക്കോട്‌ സ്വദേശിയും മാതൃഭൂമി മുൻ‌ ജീവനക്കാരൻ കാച്ചിലാട്ട്‌ മണ്ണാരക്കൽ നന്ദകുമാറിന്റെയും മെഡി. കോളേജ്‌ ഹൈസ്‌കൂൾ അധ്യാപിക എം ഷീജയുടെയും മകനാണ് സച്ചിൻ ദേവ്. ‌ ദേവഗിരി സാവിയോ എച്ച്‌എസ്‌എസിൽനിന്ന്‌ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. മെഡിക്കല്‍ കോളേജ്‌ ക്യാമ്പസ്‌ സ്‌കൂളിലായിരുന്നു പ്ലസ്‌ ടു. മീഞ്ചന്ത ഗവണ്മെന്റ് ആർട്സ്‌ ആൻഡ്‌‌ സയൻസ്‌ കോളേജിൽ നിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദമെടുത്ത ശേഷം നിയമ പഠനത്തിനായി കോഴിക്കോട്‌ ലോ കോളേജിൽ ചേർന്നു. 2019ൽ അഭിഭാഷകനായി എൻറോൾ ചെയ്‌തു.
advertisement
എസ്‌എഫ്‌ഐ കോഴിക്കോട്‌ സൗത്ത്‌ ഏരിയാ സെക്രട്ടറി, പ്രസിഡന്റ്‌, ജില്ലാ സെക്രട്ടറി, പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു. ജില്ലാ സെക്രട്ടറിയായിരിക്കെയാണ്‌ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്‌. ബിരുദ പഠനകാലത്ത്‌ കോളേജ്‌ യൂണിയൻ ചെയർമാനുമായിരുന്നു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു സച്ചിന്‍ ദേവ് ബാലുശ്ശേരിയില്‍ നിന്ന് മത്സരിച്ച് വിജയിച്ചത്. നിലവില്‍ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Arya Rajendran | തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയും വിവാഹിതരാകുന്നു
Next Article
advertisement
ഭാര്യയുടെ വക കള്ളക്കേസുകൾ; അച്ഛനെതിരെ പോക്‌സോ; കണ്ണൂരിലെ നാലുപേരുടെ മരണത്തിൽ കുറിപ്പ് പുറത്ത്
ഭാര്യയുടെ വക കള്ളക്കേസുകൾ; അച്ഛനെതിരെ പോക്‌സോ; കണ്ണൂരിലെ നാലുപേരുടെ മരണത്തിൽ കുറിപ്പ് പുറത്ത്
  • കുടുംബ പ്രശ്നങ്ങൾ രൂക്ഷമായതോടെ കലാധരനും അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തതായി കണ്ടെത്തി

  • ഭാര്യയുടെ കള്ളക്കേസുകളും മക്കളുടെ സംരക്ഷണ തർക്കവും കലാധരനെ മാനസികമായി പീഡിപ്പിച്ചെന്ന് കുറിപ്പിൽ

  • മക്കൾക്ക് അമ്മയോടൊപ്പം പോകാൻ താൽപ്പര്യമില്ലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു

View All
advertisement